HOME
DETAILS

കൊട്ടാരക്കരയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നോക്കുകുത്തിയാകുന്നു

  
backup
May 10 2017 | 18:05 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af




കൊട്ടാരക്കര: താലൂക്കിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യേഗസ്ഥരുടെ പ്രവര്‍ത്തനം നോക്കുകുത്തിയാകുന്നതായി പരാതി ഉയരുന്നു. കൊട്ടാരക്കര താലൂക്കിലെ ഭക്ഷ്യ ഉല്‍പാദന വില്‍പന ശാലകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്.  ആളുകളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുന്‍കൈയെടുക്കേണ്ട ഈ വിഭാഗം ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ ചൂണ്ടികാട്ടിയിരുന്നു.  
എല്ലാ വര്‍ഷവും ഓണം, ക്രസ്മസ്, ശബരിമല സീസന്‍ എന്നിവയോടനുബന്ധിച്ച് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംസ്ഥാന വ്യാപകമായി ഹോട്ടലുകളിലും ഭക്ഷണ നിര്‍മ്മാണ യൂനിറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും സംയുക്തമായി പരിശോധന നടത്തുമ്പോള്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും അതില്‍ പങ്കാളികളാകും.  
തുടര്‍ന്നുള്ള സമയങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഈ മേഖലയിലേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.  കഴിഞ്ഞദിവസം  കൊട്ടാരക്കര മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആരോഗ്യ സുരക്ഷാ വിഭാഗം ജീവനക്കാര്‍ ടൗണിലെ ചില ഹോട്ടലുകളിലും കടകളിലും പരിശോധന നടത്തിയിരുന്നു.
പഴകിയ ആഹാര സാധനങ്ങള്‍ ചില ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഏകപക്ഷീയവും പക്ഷാപാതവുമായ രീതിയിലാണ് പരിശോധന നടന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.  ടൗണിലെ മുഴുവന്‍ കടകളിലും കയറാതെ ചില കടകള്‍ മാത്രം ലക്ഷ്യം വച്ചാണ് പരിശോധന നടത്തിയതെന്നാണ് പരാതി ഉയരുന്നത്. നഗരസഭ നടത്തിയ  റെയ്ഡില്‍ ദിവസം പഴക്കമുള്ള ചോറും പഴയ ചപ്പാത്തിയും പഴയ മത്സ്യ മാംസാദികളും പിടിച്ചെടുത്തിരുന്നു.  ഈ വിവരമൊന്നും താലൂക്കിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിഞ്ഞ ലക്ഷണമില്ല.
നഗരസഭ റെയ്ഡ് നടത്തി 5 ദിവസം കഴിഞ്ഞിട്ടും ടൗണിലെ  ഹോട്ടലുകളിലും ഭക്ഷ്യ ഉല്‍പാദന വില്‍പന ശാലകളിലും പരിശോധന നടത്താന്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.  കൊട്ടാരക്കര ടൗണിലെ ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇതിന് ഉദാഹരണമാണ് കൊട്ടാരക്കര ടൗണിലെ ഒരു ചായക്കടയില്‍ നിന്നും വടയില്‍ ചത്ത അട്ടയെ കിട്ടിയ സംഭവം ഏറെ വിവാധമായിട്ടും വട നിര്‍മിച്ച് നല്‍കിയ അനധികൃത നിര്‍മാണ യൂനിറ്റിന്റെ ഉടമസ്ഥരെ പിടികൂടുവാനോ നടപടി എടുക്കാനോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.  
ടൗണിലെ ഹോട്ടലുകളിലും ബേക്കറികളിലും ഒരേ സാധാനങ്ങള്‍ക്ക് പല വിലകളാണ് ഈടാക്കി വരുന്നത്.  സാധാരണക്കാരയ ജനങ്ങള്‍ ഇത് ചോദ്യംചെയ്യാതെ എല്ലാം സഹിച്ചു വരുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് കൊട്ടാരക്കര ടൗണിലെ ഒരു ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഘം പരിശോധന നടത്തുകയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ആ ഹോട്ടല്‍ ശുചീകരിക്കുവാന്‍ വേണ്ടി താല്‍കാലികമായി പൂട്ടി സീല്‍ ചെയ്യാന്‍ ഉത്തരവ് ഇടുന്നതിന് മുന്‍പ് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം സീല്‍ ചെയ്യല്‍ പിഴയായി മാറ്റിയ സംഭവം ഉണ്ടായിട്ടുണ്ട്.
രാത്രി കാലങ്ങളില്‍ ടൗണിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തട്ടുകടകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇവയുടെ ഗുണ നിലവാര പരിശോധനകള്‍ നടക്കാറില്ല.  വേനല്‍കാലം ആരംഭിച്ചതോടെ നേവല്‍കാല രോഗങ്ങള്‍ നാട് മുഴുവന്‍ പടര്‍ന്ന് പിടിക്കുകയാണ്.  വൃത്തിഹീനമായ  അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നതുമൂലം  ആഹാരസാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക് പകര്‍ച്ച വ്യാധികളും ജലജന്യ രോഗങ്ങളും പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ടൗണിലെ ഭക്ഷ്യ ഉല്‍പാദന വില്‍പന വിതരണ ശാലകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനുള്ള നടപടികള്‍ അധികൃതര്‍ നടത്തുന്നില്ല.  കൊട്ടാരക്കര ടൗണില്‍ തന്നെ പത്തോളം ചപ്പാത്തി ഉല്‍പാദന കേന്ദ്രങ്ങളുണ്ട്.  ഇവയ്ക്ക് ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ പിന്നീട് ഭക്ഷ്യസുരക്ഷാ വിഭാഗം അവിടേക്ക് തിരിഞ്ഞ് നോക്കാറില്ല.  
ആരോഗ്യ പരിപാലനത്തിനായി കോടികള്‍ മുടക്കുന്ന സര്‍ക്കാര്‍ നഗരത്തിലെ ഭക്ഷണ വില്‍പന ശാലകളുടെയും കടകളുടെയും നിലവാരം കണ്ടില്ലെന്ന് നടിക്കരുത്.  ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം കൊട്ടാരക്കരയില്‍ ഊര്‍ജ്ജ്വസ്വലമാക്കിയില്ലെങ്കില്‍ കൊട്ടാരക്കരയിലെ ജനങ്ങളുടെ ആരോഗ്യ മേഖലയ്ക്കായി കൂടുതല്‍ തുക സര്‍ക്കാരിന് വകയിരുത്തേണ്ടി വരും.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago
No Image

ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്‌റാഈല്‍ കോപ്പു കൂട്ടുന്നു - റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടറുടെ മൊഴിയെടുത്തു

Kerala
  •  2 months ago
No Image

അങ്കമാലി ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

Kerala
  •  2 months ago