HOME
DETAILS

30 ശതമാനം എം.പിമാരും കുടുംബരാഷ്ട്രീയത്തിന്റെ ഭാഗമായി സീറ്റ് ലഭിച്ചവര്‍

  
backup
May 27 2019 | 19:05 PM

30-%e0%b4%b6%e0%b4%a4%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%aa%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac

 

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 30 ശതമാനം പേര്‍ കുടുംബരാഷ്ട്രീയത്തിന്റെ ഭാഗമായി എം.പി സ്ഥാനം ലഭിച്ചവരെന്ന് കണക്ക്. 542 അംഗ സഭയില്‍ 162 പേരാണ് പാര്‍ട്ടികളില്‍ സ്വന്തം കുടുംബത്തിന്റെ സ്വാധീനം കാരണം മത്സരിക്കാന്‍ സീറ്റ് ലഭിക്കുകയും ജയിക്കുകയും ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്. പഞ്ചാബില്‍നിന്നാണ് കുടുംബ സ്വാധീനത്തിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ പേര്‍ പാര്‍ലമെന്റിലെത്തുന്നത്. ഇവിടെ 62 ശതമാനം സ്ഥാനാര്‍ഥികളും പാര്‍ട്ടികളിലെ കുടുംബ സ്വാധീനത്തിന്റെ സഹായത്തോടെ സ്ഥാനാര്‍ഥിത്വം നേടിയെടുത്തവരാണ്.
പഞ്ചാബില്‍നിന്ന് മൊത്തം തെരഞ്ഞെടുക്കപ്പെട്ട 13 എം.പിമാരില്‍ എട്ട് പേരുടേയും അടുത്ത ബന്ധുക്കള്‍ പാര്‍ട്ടിയിലെ അറിയപ്പെടുന്ന വ്യക്തികളാണ്. ബിഹാറിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. ആകെ എം.പിമാരില്‍ 43 ശതമാനം പേരാണ് കുടുംബവാഴ്ചയുടെ ഭാഗമായെത്തിയത്.
മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 48 എം.പിമാരില്‍ 20 പേര്‍ക്കും കുടുംബ സ്വാധീനത്തിന്റെ ഭാഗമായിട്ടാണ് സീറ്റ് ലഭിച്ചത്. ദേശീയ തലത്തില്‍ മൊത്തം സ്ഥാനാര്‍ഥികളില്‍ ഏകദേശം 27 ശതമാനത്തോളം ബി.ജെ.പിയും അത്ര തന്നെ കോണ്‍ഗ്രസും കുടുംബരാഷ്ട്രീയക്കാര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കി. പ്രദേശിക പാര്‍ട്ടികളില്‍ ഇത് 18 ശതമാനത്തോളം വരും. സി.പി.എമ്മും സി.പി.ഐയുമാണ് ഈ പട്ടികയില്‍ ഏറ്റവും പിന്നില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  3 days ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  3 days ago
No Image

അസഭ്യവർഷം, മർദനം, വസ്ത്രാക്ഷേപം;  പൊലിസ് സ്റ്റേഷനിൽ സഹോദരങ്ങൾ നേരിട്ടത് നരകയാതന

Kerala
  •  3 days ago
No Image

വിദ്വേഷ പ്രസംഗം: അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് 

National
  •  4 days ago
No Image

'പാലക്കാട് എനിക്ക് മാത്രം ചുമതലയുണ്ടായിരുന്നില്ല'; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍

Kerala
  •  4 days ago
No Image

സി.പി.എം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം ഏരിയാ കമ്മിറ്റി അടക്കം പിരിച്ചുവിട്ട കൊല്ലത്ത്

Kerala
  •  4 days ago
No Image

കൊയിലാണ്ടിയില്‍ നവജാതശിശുവിന്റെ മൃതദേഹം പുഴയില്‍

Kerala
  •  4 days ago
No Image

സിറിയയില്‍ പരക്കെ ഇസ്‌റാഈല്‍ വ്യോമാക്രമണം; വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളും ബോംബിട്ട് തകര്‍ത്തു 

International
  •  4 days ago
No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  4 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  4 days ago