ശാസ്ത്ര സുവനീര്‍ 14ന് പ്രസിദ്ധീകരിക്കും
കൊല്ലം: അധ്യാപക കലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. സൈനുദ്ദീന്‍ പട്ടാഴിയുടെ 'പട്ടാഴി ഗ്രഹം 5178' ശാസ്ത്ര സുവനീര്‍ 14ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കുമെന്ന് ഡോ. സൈനുദ്ദീന്‍ പട്ടാഴി,കുരീപ്പുഴ ഫ്രാന്‍സിസ്,ഡോ. വെള്ളിമണ്‍ നെല്സന്,നീലേശ്വരം സദാശിവന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചടങ്ങ് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മിഷന് അധ്യക്ഷനുമായ വി.എസ് അച്യൂതാനന്ദന് ഉദ്ഘാടനം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. ഡോ. വെള്ളിമണ്‍ നെല്സന് അധ്യക്ഷത വഹിക്കും.
സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി പി പ്രകാശ്ബാബു വി.എസില്‍ നിന്നും സുവനീര്‍ ഏറ്റുവാങ്ങും. ഡോ. സി ഉണ്ണികൃഷ്ണന് സുവനീര്‍ പരിചയപ്പെടുത്തും. എം മുകേഷ് എം.എല്‍.എ,ഡെ.മേയര്‍ വിജയാ ഫ്രാന്‍സിസ്,മുന്‍ എം.എല്‍.എ യുനുസ്കുഞ്ഞ്,പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."