ജനവാസ കേന്ദ്രത്തില്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം
വാടാനപ്പള്ളി: നടുവില്‍ക്കരയില്‍ൊ ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ഇരമ്പി മൊബൈല്‍ ടവര്‍ വിരുദ്ധ സമിതിയാണ് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചത്.സ്ത്രീകളടക്കം നിരവധി പേര്‍ പെങ്കെടുത്തു. പ്രതിഷേധ സമ്മേളനം ആം ആദ്മി സംസ്ഥാന കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.ജനകീയ പ്രതിരോധങ്ങളല്ലാതെ ഇത്തരത്തില്‍ വരുന്ന ജനദ്രോഹ നടപടികള്‍ക്ക് വേറെ മാര്‍ഗങ്ങളിച്ചെന്ന് അദ്ദേഹം പറഞ്ഞു. നിരന്തരം നല്‍ക്കേണ്ടി വരുന്ന റേഡിയേഷന്‍ ക്രമേണ പല വിധ അസുഖങ്ങള്‍ക്കിടയാക്കുമെന്നും പരിസ്ഥിതിക്ക് വലിയ ദോഷം ഉണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെങ്കില്‍ ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. മതിലുകളും റോഡുകളും വലിയ വീടുകളും എ.ടി.എം.കാര്‍ഡുകളും കാറുകളും ഉള്ളത് ഒന്നും പ്രളയത്തില്‍ ഒരു കാര്യവുമുണ്ടായില്ലെന്നും സന്നദ്ധ പ്രവര്‍ത്തകരും സഹജീവി സ്റ്റേഹമാണ് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായ തെന്നും സി.ആര്‍ പറഞ്ഞു. ആ ഒരു കൂട്ടായ്മ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരേയും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങള്‍ ഉണ്ടാകണമെന്നും അങ്ങിനെ ഉണ്ടാകുന്ന സംശയങ്ങള്‍ക്ക് സംശയിക്കുന്നവര്‍ക്കാണ് മുന്‍ഗണന എന്നും പറഞ്ഞു.
പാലം വീഴുമെന്ന് സംശയം ഉണ്ടെങ്കില്‍ അതിലെ പോകാതിരിക്കലാണ് ബുദ്ധി. ചിലപ്പോള്‍ അതിലെ പോയാല്‍ പാലം വീണെന്ന് വരില്ല. പക്ഷേ പോയിട്ട് വീണാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.ജനകീയ ഗ്രാമസഭകള്‍ വിളിച്ചു കൂടി എതിര്‍പ്പ് രേഖപ്പെടുത്തണം. ദേശാടനക്കിളികള്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഏറെ ഭീഷണി ഉയര്‍ത്തുന്നതാണ് ടവറുകള്‍ 'ജുബുമോന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ബി നോജ്, കെ.എസ്.വിദ്യാധരന്‍, പരമേശ്വരന്‍ തിരിയാടത്ത്, കെ.എം.റഫീക്ക്, സുലൈമാന്‍.പി.എ, അഷറഫ് മാസ്റ്റര്‍, ഡോ.ഉണ്ണികൃഷ്ണന്‍, കെ.വി.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."