HOME
DETAILS
MAL
ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂരില്‍ കല്യാണത്തിരക്ക്
backup
September 10 2018 | 19:09 PM
ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ പാര്‍ട്ടിക്കാരുടെ അത്ഭുതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. 137 വിവാഹങ്ങള്‍ ആണ് ഇന്നലെ നടന്നത്. അതിരാവിലെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഗുരുവായൂരിലെ എല്ലാ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലും, റോഡുകളിലും വിവാഹം എന്ന പോസ്റ്റര്‍ പതിച്ച വാഹനങ്ങളുടെ നിരയായിരുന്നു. ക്ഷേത്ര നടയിലെ തിരക്ക് നിയന്ത്രിക്കാന്‍ ടെമ്പിള്‍ സ്റ്റേഷന് എസ്.ഐ വിമോദിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം രംഗത്ത് ഇറങ്ങിയിരുന്നു. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്ത ദിനമായ ഇന്ന് 137 വിവാഹം തലേ ദിവസം ബുക്കിങ് നടത്തിയിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാന്‍ ഒരു മുന്നൊരുക്കവും ദേവസ്വ ത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ക്ഷേത്രത്തില്‍ 368 കുട്ടികള്‍ക്ക് ചോറൂണ് വഴിപാടും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."