തലവരി പണം പിരിക്കുന്ന സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണം: കെ.എസ്.യു
കൊല്ലം: എല്‍.കെ.ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്നും പതിനായിരക്കണക്കിന് രൂപയ തലവരി പണമായി ജില്ലയിലെ സ്വകാര്യ, സി.ബി.എസ്.ഇ, ഐ.സി.ഐ.സി, എയ്ഡഡ് മാനേജ്‌മെന്റുകള്‍ കൈപ്പറ്റുന്നെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്‍ ആവശ്യപ്പെട്ടു.
സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും സമുദായ മത നേതൃത്വങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലും വ്യാപകമായി തലവരിപ്പണം വാങ്ങുന്നുണ്ട്. തലവരി പണം ഈടാക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരേയും അവരെ സംരക്ഷിക്കുന്ന അധികാരികള്‍ക്കുമെതിരെ ശക്തമായ പ്രക്ഷോഭത്തിന് കെ.എസ്.യു നേതൃത്വം നല്‍കും.
ഇതിനായി കെ.എസ്.യു ജില്ലാ കമ്മിറ്റി പരാതി സെല്‍ രൂപീകരിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തെളിവ് സഹിതം പരാതി നല്‍കാം. പരാതി നല്‍കുന്നവര്‍ക്ക് നിയമ പരിരക്ഷയും സംരക്ഷണവും കെ.എസ്.യു ഉറപ്പാക്കും.
പരാതിക്കാരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നുംവിഷ്ണു
വിജയന്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രസിഡന്റ് കെ.എസ്.യു. ജില്ലാ കമ്മിറ്റി, ഡി.സി.സി, കൊല്ലം എന്ന വിലാസത്തിലും [email protected] എന്ന മെയില്‍ ഐഡിയിലും 9605536780 എന്ന നമ്പരിലും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."