സര്‍ക്കാര്‍ കോപറേറ്റുകള്‍ക്ക് പാദസേവ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന്
പാലക്കാട്: കേരള സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് പുറം തിരിഞ്ഞ് കോര്‍പറേറ്റു കള്‍ക്ക് പാദസേവ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍. പ്ലാച്ചിമട സമരസമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും നേതൃത്വത്തില്‍ കലക്ടറേറ്റിനു മുമ്പില്‍ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 18ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി, ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എം.സുലൈമാന്‍, അഡ്വ. ബിജു, അമ്പലക്കാട് വിജയന്‍, വി.പി. നിജാമുദ്ദീന്‍, ഹസനാര്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ലുഖ്മാന്‍, സനോജ് കൊടുവായൂര്‍ , ഇ. നൗഷാദ്, ഷാക്കിര്‍ അഹ്മദ്, മുഹമ്മദ് സാജിദ്, നൗഷാദ് അലവി, ജംഷീര്‍, മിദുന്‍ഷ, റഷീദ് പട്ടാമ്പി, ഹസനുല്‍ ബന്ന തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് ഉമര്‍ ആലത്തൂര്‍ അധ്യക്ഷനായി. ഷാജഹാന്‍ സ്വാഗതവും കല്ലൂര്‍ ശ്രീധരന്‍ നന്ദിയും പറഞ്ഞു.
ഷഹ്മ ഹമീദ്, നബീല്‍ ഹസന്‍, ഖദീജ, ഹസ്‌ന തസ്‌നീം, ഹഫ്‌സ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."