തറാവീഹ് നിസ്കാരം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ക്ക് നേരെ സി.പി.എം ആക്രമണം
ആറു പേര്‍ക്ക് പരുക്ക്
സംഭവത്തില്‍ വ്യാപക പ്രതിഷേധം
ആയഞ്ചേരി: തറാവീഹ് നിസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കളെ സി.പി.എംകാരായ അന്‍പതോളം പേരടങ്ങിയ സംഘം ആക്രമിച്ചു പരുക്കേല്പിച്ചു. ആയഞ്ചേരി, മാങ്ങോട് ജുമുഅത്ത് പള്ളിയില്‍ നിന്ന് നമസ്കാരം കഴിഞ്ഞ് മടങ്ങിയവരാണ് അക്രമത്തിനിരയായത്. ഞായാഴ്ച രാത്രി പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ അന്‍പതോളം വരുന്ന സി പി .എം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് മടങ്ങിയവര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് കണ്ട് പിടിച്ചു മാറ്റാന്‍ ശ്രമിച്ചവര്‍ക്കു നേരെയും ക്രൂരമായ ആക്രമണം നടന്നു. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ മാങ്ങോട് ജുമുഅ മസ്ജിദ് മഹല്ല് സെക്രട്ടറി ഉള്‍പ്പെടെയുള്ള ആറുപേരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഹല്ല് സെക്രട്ടറിയും എസ്.കെ.എസ്.എസ്.എഫ് ആയഞ്ചേരി മേഖല മുന്‍ പ്രസിഡന്റുമായ ഇല്യാസ് മാങ്ങോട്, യൂത്ത് ലീഗ് ഭാരവാഹികളായ റഈസ്, ഇര്‍ഫാദ്, റഹീം, സുഫൈദ്, മുര്‍ഷിദ് എന്നിവരാണ് പരുക്കേറ്റ് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കമ്പിപ്പാര, പട്ടിക, കല്ലുകള്‍ തുടങ്ങിയവ ഉപയോഗിച്ച് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ജിഷ്ണു പയം വെള്ളി, ദിനൂപ് തൊടുവയില്‍, ബിജിന്‍ലാല്‍ വാടിയില്‍ മീത്തല്‍, താഴെ കുന്നത്ത് ചാലില്‍ ലീപേഷ് , കോരപ്പാണ്ടി മീത്തല്‍ അശ്വിന്, ജിഷ്ണു മണപ്പിലേരി, അര്ജുന് കേരളാണ്ടി, നിധിന് കേരളാണ്ടി, നിഖില്‍ തയ്യില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സി. പി.എമ്മിന്റെ സ്ഥിരം ക്രിമിനലുകളാണ് ഇവരെന്നും പരുക്കേറ്റവര്‍ പറഞ്ഞു.സി.പി.എം ശക്തികേന്ദ്രത്തിലൂടെ ബൈക്ക് ഓടിച്ചത് എന്തിനാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. വടകരയിലും കേരളത്തില്‍ മുഴുവനായും ഇടതു സ്ഥനാര്ഥികള്ക്കെതിരേ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടതിന്റെ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചതത്രെ.
സംഭവത്തില്‍ ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി, മാങ്ങോട് ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, മാങ്ങോട് മഹല്ല് കമ്മറ്റി തുടങ്ങിയവര്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."