നല്ലേപ്പിള്ളി ചീഞ്ഞുനാറുന്നു: നിസംഗരായി അധികാരികള്‍
പുതുനഗരം: പുതുനഗരം പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് അറുതിയായില്ല. പെരുവമ്പ് റോഡിലും റെയില്‍വേ സ്റ്റേഷന് റോഡിലുമായി മാലിന്യങ്ങള്‍ കുന്നുകൂടുബോള് അവക്കെതിരേ നടപടിയെടുക്കുവാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു. ഹോട്ടല്‍ മാലിന്യങ്ങള്‍ വ്യാപകമായി റോഡിന്റെ വശങ്ങളില് ഉപേക്ഷിക്കുന്നതിനാല്‍ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം മൂലം വഴിനടക്കാന്കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കൊല്ലങ്കോട് റോഡില്‍ കഴിഞ്ഞ രണ്ട് ആഴ്ച്ചകളിലായി ഇറച്ചിമാലിന്യങ്ങള്‍ ചാക്കുകളിലായി നിക്ഷേപിക്കുന്നതിനാല്‍ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ക്കും പുലര്‍ച്ചെ നടക്കുവാനിറങ്ങുന്നവര്ക്കും ഭീഷണിയായിമാറിയതായി നാട്ടുകാര്‍ പറയുന്നു.
റെയില്‍വേ സ്റ്റേഷന് റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് റെയില്‍വേയുടെ സ്ഥലത്തായതിനാല്‍ ഇവിടെനിന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നത് തോന്നിയ സമയത്താണ്. ഇക്കാരണം കൊണ്ടുതന്നെ പ്രദേശവാസികള്‍ പകര്ച്ചാരോഗഭീതിയിലാണ് കഴിയുന്നത്. പുതുനഗരം പഞ്ചായത്തില്‍ ഒരോ വാര്‍ഡുകളിലും രണ്ട് മാലിന്യതൊട്ടികള്‍ സ്ഥാപിച്ച് ഇവിങ്ങളില്നിക്ഷേപിക്കുന്ന മാലിന്യങ്ങളെ കൃത്യമായി രാവിലെ ശേഖരിക്കുകയും മാലിന്യ നിര്മാര്ജനകേന്ദ്രം കണ്ടെത്തി സംസ്കരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. നല്ലേപിള്ളി പഞ്ചായത്തില്‍ പ്രധാനറോഡരുകിലും മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. പുതുനഗരത്ത് അത്യാധുനിക സംവിധാനം ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിക്കുവാന്‍ എം.എല്‍.എ ഉള്‍പെടെയുള്ളവരുടെ ഫണ്ട് ഉപോഗപെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."