ഖത്തറില്‍ കോവിഡ് പരിശോധനയും ഫലവും 10 മിനിട്ടില്‍
ദോഹ: ഖത്തറിലെ കോവിഡ് രോഗികള്‍ക്കും രോഗസാധ്യതയുളളവര്‍ക്കും ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് ഇനി കോവിഡ്-19 പരിശോധനയും ഫലവും പത്ത് മിനിറ്റിനുളളില്‍ അറിയാം. പുതിയ സംവിധാനം ഉടന്‍ ഖത്തറില്‍ ലഭ്യമാകുമെന്നും പരിശോധനഫലം കൂടുതല്‍ കൃത്യതയുള്ളതായിരിക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി വിഭാഗം മേധാവി ഡോ. ഈനാസ് അല്‍ കുവാരി പറഞ്ഞു.
മൂക്കില്‍ നിന്നും സ്രവമെടുത്ത് ശരീരത്തിലെ ആന്റിജന്‍ പരിശോധിക്കുകയും പിന്നീട് അത് ടെസ്റ്റ് കാര്‍ഡിലേക്ക് നിക്ഷേപിക്കുകയും ചെയ്യുകയാണ് ഈ സംവിധാനത്തിലെ പരിശോധനാ നടപടികള്‍. കോവിഡ് പ്രത്യക്ഷ ലക്ഷണങ്ങളായ ചുമ, ഉയര്‍ന്ന ശരീര താപനില തുടങ്ങിയവ പ്രകടമാക്കുന്നവരിലാണ് പരിശോധന നടത്തുക. രോഗബാധയുടെ ആദ്യ ആഴ്ചയില്‍ തന്നെ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കാനാകും. 97ശതമാനം കൃത്യതയാണ് ഈ പരിശോധനക്ക് ലഭിക്കുന്നതെന്നും ഡോ. ഈനാസ് അല്‍ കുവാരി വ്യക്തമാക്കി.
റാപ്പിഡ് മാനുവല്‍ ആന്റിജന്‍ പരിശോധനക്ക് പുറമേ, പരിശോധനക്കായി പ്രത്യേക ഉപകരണവും ഇതോടൊപ്പമുണ്ടാകും.ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനയുടെ പരീക്ഷണം ആരംഭിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ പരിശോധന സംവിധാനത്തില്‍ പരിശോധനക്കായി ശേഖരിച്ച സാമ്പിളുകള്‍ ലബോറട്ടറിയിലേക്ക് അയക്കേണ്ട ആവശ്യം വരുകയില്ല. ആ ഉപകരണത്തിലൂടെ തന്നെ ഫലം അറിയാന്‍ സാധിക്കും. വളരെ വേഗത്തില്‍ രോഗിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ഇത് ഏറെ സഹായിക്കും.
മാനുവല്‍ റാപ്പിഡ് ആന്റിജന്‍ ഉപകരണം പരിശോധിക്കുകയും ബന്ധപ്പെട്ട റെഗുലേറ്ററികളില്‍ നിന്നുള്ള അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ സംവിധാനം ഖത്തറില്‍ ലഭ്യമാക്കുമെന്നും ഡോ. ഈനാസ് അല്‍ കുവാരി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."