എല്ലാ ബഹുമതികളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്: കവി അക്കിത്തം
ആനക്കര: എല്ലാ ബഹുമതികളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണന്നും പത്മശ്രീ പുര്സക്കാരം വൈകിയാണ് ലഭിച്ചതെന്ന തോന്നലില്ലന്നും കവി അക്കിത്തം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പത്മശ്രി പുരസ്കാരം അക്കിത്തത്ത് മനയില്‍ ഏറ്റുവാങ്ങിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ കഴിയാത്തതിനാല്‍ ജില്ലാ കലക്ടര്‍ മേരിക്കുട്ടി അക്കിത്തത്തിന്റെ വീട്ടിലെത്തി നല്‍കുകയായിരുന്നു. ബഹുമതികള്‍ കിട്ടാന്‍ വൈകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം ചിരിച്ചുകൊണ്ടാണ് മറുപടി നല്‍കിയത്. ഏല്ലാ ബഹുമതികള്‍ക്കും ഒരു സമയമുണ്ടെന്നും അത് ചിലപ്പോള്‍ ജിവിച്ചിരിക്കുമ്പോള്‍ ലഭിക്കും. ചിലപ്പോള്‍ ലഭിക്കാതെ പോകുന്ന അവസ്ഥയുമുണ്ടാകുമെന്നും പറഞ്ഞു.
ദില്ലിയില്‍ പോയി പുരസ്ക്കാരം ഏറ്റുവാങ്ങാന്‍ കഴിയാത്തത് ഏറെ ദു:ഖ മുണ്ടായെന്നും അക്കിത്തം വ്യക്തമാക്കി. ആരോഗ്യം അനുവദിക്കാത്തതാണ് ഇതിന് തടസമായതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് എ.ഡി.എം എസ്.വിജയന്, പട്ടാമ്പി തഹസില്‍ദാര്‍ കെ.ആര്. പ്രസന്നകുമാര്‍. ഡപ്പ്യൂട്ടി തഹസില്‍ദാര്‍ ടി.പി. കിഷോര്‍, കപ്പൂര്‍ വില്ലേജ് ഓഫിസര്‍ ജോജോ സത്യദാസ് ജില്ലാ കലക്ടറെ അനുഗമിച്ചു.
അക്കിത്തത്തിന്റെ പത്നി ശ്രീദേവി അന്തര്‍ജനം, സഹോദനും ചിത്രക്കാരനുമായ അക്കിത്തം നാരായണന്, സഹോദരന് ജയറാം, മക്കളായ അക്കിത്തം വാസുദേവന്‍, നാരായണന്, പാര്‍വ്വതി, ഷീജ, മരുമകള്‍ ബിന്ദു, പേരക്കുട്ടികള്‍ പുരസ്ക്കാര വിതരണ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."