HOME
DETAILS
MAL
ആദ്യത്തെ ഓസ്കാര്‍ പുരസ്കാര ജേതാവ് ഭാനു അത്തയ്യ ഓര്‍മയായി
backup
October 15 2020 | 17:10 PM
മുംബൈ: രാജ്യത്തെ ആദ്യത്തെ ഓസ്കാര്‍ പുരസ്കാര ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ(91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവര്‍ക്ക് ഓസ്കര് പുരസ്കാരം ലഭിച്ചത്.
തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടു വര്‍ഷമായി അവര്‍ ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷത്തോളമായി പൂര്‍ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകള്‍ രാധിക ഗുപ്ത പറഞ്ഞു. സംസ്കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദന്‍വാഡിയില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."