HOME
DETAILS
MAL
ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലന്‍സ്
backup
September 10 2018 | 19:09 PM
തിരുവനന്തപുരം: മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി പ്രതിയായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണത്തിന് പുതുതായി വന്ന ഭേദഗതി തടസമാകില്ലെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് വിജിലന്‍സ് നിലപാട് അറിയിച്ചത്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ അന്വേഷണം പ്രഖ്യാപിക്കാന്‍ പാടില്ലെന്നായിരുന്നു ഭേദഗതി.
ഇന്നലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവേയാണ് പുതുതായി വന്ന ഭേദഗതി ഇതിന് തടസമാകുമോ എന്ന് കോടതി ചോദിച്ചത്. അഴിമതി നിരോധന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് 18ന് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. ഈ ഉത്തരവിന് ശേഷമായിരിക്കും വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവരുടെ തുടരന്വേഷണം വേണമെന്ന ഹരജികളിലുള്ള വിധി പ്രഖ്യാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."