അഞ്ച് കോടിയുടെ വികസന പദ്ധതികള്‍; ജലസംരക്ഷണത്തിന് പ്രാധാന്യം
പുന്നയൂര്‍ക്കുളം: പഞ്ചായത്ത വികസന സമിതിയില്‍ അഞ്ച് കോടിയുടെ പദ്ധതികള്‍ക്ക് കരട് രേഖ.
ജല സംരക്ഷണത്തിന് പ്രാധാന്യം നല്കുന്ന പദ്ധതികളില്‍ ജല സംഭരണി, ഏലിക്കാട്ട് രാജവംശത്തിന്റെ പൈതൃകം സംരക്ഷണത്തിന്റെ ഭാഗമായും 1.46 ഏക്കര്‍ വരുന്ന ഏലിയക്കാട്ട് ചിറ, കടിക്കാട് വലിയകുളം എന്നിവ ഏറ്റെടുക്കലും ഉള്‍പ്പെടുത്തി.
ഏലിയക്കാട്ട് ചിറ 10 ലക്ഷത്തിനും 69 സെന്റിലുള്ള കടിക്കാട് വലിയ കുളം 5 ലക്ഷം ചെലവിലുമാണ് ഏറ്റെടുക്കുന്നത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഒന്നര നൂറ്റോളമായി പ്രവര്‍ത്തിക്കുന്ന അണ്ടത്തോട് ഗവ.എല്‍.പി സകൂളിനും മുന്‍ഗണ നല്‍കിയിട്ടുണ്ട്. 30 ലക്ഷം ചെലവിട്ടാണ് ഈ സ്ഥലം പഞ്ചായത്ത് ഏര്റെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.എ.ആയിഷ ഉദ്ഘാടനം ചെയ്ത സെമിനാറില്‍ പ്രസിഡന്റ് എ.ഡി ധനീപ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എസ് ഭാസ്കരന് കരട് പദ്ധതി അവതരിപ്പിച്ചു. ആസുത്രണ സമതി വൈസ് ചെയര്മാന് ഉമ്മര്‍, സി.പി.എം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം.കെ ബക്കര്‍, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി.കെ യൂസഫ്, സി.പി.ഐ പഞ്ചായത്ത് നേതാവ് കെ.ആര് വാസു, പഞ്ചായത്തംഗം വി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."