പഞ്ചായത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
പുന്നയൂര്‍ക്കുളം: പഞ്ചായത്ത് പരിധിയില്‍ മദ്യശാല അനുവദിക്കാനുള്ള സി.പി.എം ഭരണസമിതി ശ്രമം അവസാനിപ്പിക്കുക, കുടിവെള്ള വിതരണ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പുന്നയൂര്‍ക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രിസഡന്റ് എ.വൈ കുഞ്ഞിമൊയ്തു അധ്യക്ഷനായി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് സി.എച്ച് റഷീദ്, ഡി.സി.സി സെക്രട്ടറി എ.എം അലാവുദ്ധീന്‍, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം പി.ഗോപാലന്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ മുഹമ്മദ്, നേതാക്കളായ മന്ദലാംകുന്ന് മുഹമ്മദുമ്ണി, ചാലില്‍ അഷറഫ്, വി.കെ യൂസഫ്, കെ.എച്ച് ആബിദ്. കെ.വി ധര്മ്മപാലന്, മുഹമ്മദ് മൂത്തേടത്ത്, അബൂബക്കര്‍ കുന്നംകാട്ടയില്‍, എന്‍.ആര് ഗഫൂര്‍, അബൂതാഹിര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."