HOME
DETAILS
MAL
നദാലിനും ദ്യോകോവിച്ചിനും ജയം
backup
May 27 2019 | 20:05 PM
പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാലിനും ദ്യോകോവിച്ചിനും വിജയത്തുടക്കം. നിലവിലെ ചാംപ്യനായ റാഫേല്‍ നദാല്‍ ജര്‍മന്‍ താരം യാനിക് ഹാന്‍ഫ്മാനെ 6-2, 6-1, 6-3 എന്ന സ്‌കോറിന് തകര്‍ത്തപ്പോള്‍ ദ്യോകോവിച്ച് പോളിഷ് താരം ഹുബേര്‍ട്ട് ഹുര്‍ക്കാസിനെ 6-4, 6-2, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
മറ്റു മത്സരങ്ങളില്‍ സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക സ്ലൊവാക്യയുടെ ജോസഫ് കൊവാലികിനെ 6-1, 6-7, 6-2, 6-3ന് തോല്‍പ്പിച്ചപ്പോള്‍ പോര്‍ച്ചുഗലിന്റെ ജാവോ സൂസ സ്‌പെയിന്റെ പാബ്ലോ കറീനോ ബുസ്റ്റയോട് 6-3, 6-1, 6-2ന് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."