HOME
DETAILS
MAL
അവശ്യസാധനങ്ങളെത്തിച്ച് പ്രവാസി ലീഗ്
backup
September 10 2018 | 19:09 PM
കൂത്തുപറമ്പ്: പ്രളയ ദുരിതമനുഭവിക്കുന്ന ആറളം, കീഴ്പള്ളി മേഖലയിലെ നൂറോളം കുടുംബങ്ങള്‍ക്കു പ്രവാസി ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാംഘട്ടമായി കമ്പിളി പുതപ്പുകള്‍, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, നിസ്കാരക്കുപ്പായം, മുസല്ല തുടങ്ങിയവ കീഴ്പള്ളി ചാന്തുരുത്തി കോളനിയില്‍ എത്തിച്ചു. കെ.സി അബ്ദുല്ല ഹാജി അധ്യക്ഷനായി. ആറളത്തെ ആദ്യകാല മുസ്ലിംലീഗ് നേതാവ് വി.വി ഇബ്രാഹിമും പ്രഞ്ചായത്ത് അംഗം റൈഹാനത്ത് സുബിയും ചേര്‍ന്ന് വസ്തുക്കള്‍ ഏറ്റുവാങ്ങി. ഉമര്‍ വിളക്കോട്, ആവലം ബഷീര്‍, കുടുംബം മുഹമ്മദ്, വി.പി അബ്ദുല്ല ഹാജി, ഇ.എം ബഷീര്‍, കെ.പി മഹമൂദ്, ഒ. അബ്ദുറഹിമാന്, മൂസ പുല്ലൂക്കര, സി.എച്ച് അലി ഹാജി, കെ.പി അബ്ദുറഹീം, ഹമീദ്, ഖാദര്‍, പലേക്കോടന്‍ മൂസക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."