സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള തൃശൂര്‍ ജില്ലാ സമ്മേളനം 13ന് തൃശൂരില്‍
തൃശൂര്‍: കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം കേരള രൂപം കൊണ്ടിട്ട് ആറു വര്‍ഷമാകുന്നു. ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ 350 ല്‍ പരം അംഗങ്ങളുള്ള സംഘടനക്കു തുടക്കം മുതല്‍ തന്നെ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തനമുണ്ടായിരുന്നു. തൃശൂര്‍ ജില്ലാ ഘടകത്തില്‍ ഇപ്പോള്‍ 44 അംഗങ്ങളാണുള്ളത്. സര്‍വീസില്‍ നിന്നു ഔദ്യോഗികമായി വിരമിച്ചുവെങ്കിലും ഇവരില്‍ ഭൂരിപക്ഷവും ഇപ്പോഴും സജീവമായി വിവിധ മാധ്യമ സ്ഥാപനങ്ങളിലെ താക്കോല്‍ സ്ഥാനങ്ങള്‍ കൈയാളുന്നവരാണ്. സംഘടനയുടെ തൃശൂര്‍ ജില്ലാ സമ്മേളനം 13 ന് രാവിലെ 10.30 ന് തൃശൂര്‍ മ്യൂസിയം റോഡിലുള്ള സെന്‍ട്രല്‍ ഹോട്ടലില്‍ സംസ്ഥാന കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.മാധവന്, ജേര്‍ണലിസ്റ്റ് പെന്ഷന് കമ്മിറ്റി അംഗം എന്‍.ശ്രീകുമാര്‍, തൃശൂര്‍ പ്രസ്ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."