കുടിവെള്ള പദ്ധതിയുടെ പൈപ്പ് കൂട്ടിയോജിപ്പിക്കല്‍ പണി ജലവിഭവ വകുപ്പ് തുടങ്ങി
വെങ്കിടങ്ങ്: പഞ്ചായത്തിലെ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കൂട്ടിയോജിപ്പിക്കല്‍ പണി ജലവിഭവ വകുപ്പ് തുടങ്ങി. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ 8 ദിവസം നീണ്ട സത്യാഗ്രഹ സമരത്തെ തുടര്‍ന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നുള്ള പണികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വെണ്ണേങ്ങോട്ട് റോഡ് തൊയക്കാവ് വെങ്കിടങ്ങ് റോഡില്‍ ചേരുന്ന ഭാഗത്തെ പൈപ്പ് കുട്ടിയോജിപ്പിക്കല്‍ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.3 ലക്ഷത്തിന്റെ ടെന്‍ഡര്‍ ഇതിനായി നല്‍കിയിരുന്നു.
അതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതോടെ 14 ടാപ്പുകള്‍ കൂടി സ്ഥാപിക്കാനാകും. ആകെ 117 ടാപ്പുകളാണ് പദ്ധതിയുടെ ഭാഗമായി വെങ്കിടങ്ങ് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കേണ്ടത്. ശേഷിക്കുന്ന പ്രവര്‍ത്തിക്ക് 20 ലക്ഷത്തിന്റെ ടെന്‍ഡര്‍ നടത്തി 4മാസം കൊണ്ട് പൂര്‍ത്തിയാക്കാനാവുമെന്നാണ് ചുമതലയുള്ള എഞ്ചിനിയര്‍ സമരപന്തലിലെത്തി പ്രഖ്യാപിച്ചത്.
കണ്ണോത്ത് നാട്ടുകല്ലില്‍ 15 വര്‍ഷം മുമ്പാണ് ഏഴേകാല്‍ ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ടാങ്കില്‍ രണ്ട് വര്‍ഷം മുമ്പാണ് വെള്ളം എത്തിയതെങ്കിലും ഭൂമിക്കടിയില്‍ ഇട്ട പൈപ്പുകള്‍ കാണാത്തതും കൂട്ടിയോജിപ്പിക്കാത്തതും വിതരണത്തിന് തടസ്സമാവുകയായിരുന്നു.
കുടിവെള്ളം കിട്ടാക്കനിയാവുമ്പോള്‍ വെള്ളം എത്തിയിട്ടും വിതരണം ചെയ്യാന്‍ കഴിയാത്തത് പദ്ധതി നടത്തിപ്പിലെ നിരുത്വരവാദ സമീപനത്തിന്റെയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുടെയും ബാക്കിപത്രമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."