അയല്‍ക്കാര്‍ തമ്മില്‍ പ്രോട്ടോകോളില്ലാത്ത ബന്ധം വേണം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ തമ്മില്‍ പ്രോട്ടോക്കോളിനതീതമായ ബന്ധം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും സംയുക്തമായാണ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍നിന്നു ബംഗ്ലാദേശിലേക്കു 500 മെഗാവാട്ട് അധിക വൈദ്യുതി, അഖൗറ- അഗര്‍ത്തല റെയില്‍ ലിങ്ക്, ഷഹബാസ്പൂര്‍ റെയില്‍വേയുടെ പുനരുദ്ധാരണം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ സാധാരണ അയല്‍ക്കാരെപ്പോലെ പരസ്പര ബന്ധമുള്ളവരാകണമെന്നാണ് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."