ഹൈദരാബാദ് ഇരട്ട സ്ഫോടനം; രണ്ടു പേര്‍ക്ക് വധശിക്ഷ
ഹൈദരാബാദ്: 2007ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ രണ്ടു പ്രതികള്‍ക്കു പ്രത്യേക എന്‍.ഐ.എ കോടതി വധശിക്ഷ വിധിച്ചു. ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ അനീഖ് ഷഫീഖ് സയീദ്, മുഹമ്മദ് അക്ബര്‍ ഇസ്മാഈല്‍ ചൗധരി എന്നിവര്‍ക്കാണ് വധശിക്ഷ. മറ്റൊരു പ്രതി താരീഖ് അന്‍ജുമിനു ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
കേസില്‍ രണ്ടു പ്രതികളെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു. 2007 ഓഗസ്റ്റ് 25ന് ലുംബിനിയിലും ഗോകുല്ചാട്ടിലുമുണ്ടായ സ്ഫോടനങ്ങളില്‍ 44 പേര് കൊല്ലപ്പെട്ടിരുന്നു. 68 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
കേസില്‍ വെറുതെവിട്ട ഫാറൂഖ് ശറഫുദ്ദീന്‍ തര്‍ക്കാഷ്, മുഹമ്മദ് സാദിഖ് ഇസ്റാര് ഷെയ്ഖ് എന്നിവരുടെ പേരില്‍ മറ്റുചില കേസുകളും ഉള്ളതിനാല്‍ ജയിലില്‍ തുടരുകയാണ്. കേസില്‍ പ്രതികളെന്നു കണ്ടെത്തിയ റിയാസ് ബട്കല്‍, ഇഖ്ബാല്‍ ബട്കല്‍, ആമിര്‍ റസ ഖാന് എന്നിവരെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."