HOME
DETAILS

കുടുംബാരോഗ്യ കേന്ദ്രത്തിന് മിഴിവേകാന്‍ ദിശ കാംപയിന്‍

  
backup
May 10 2017 | 19:05 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4



തൊടുപുഴ: ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ആര്‍ദ്രം കോര്‍ ടീം സന്ദര്‍ശനം നടത്തുന്ന ദിശ കാംപയിന്  തുടക്കമായി. ജീവനക്കാരില്‍ പൂര്‍ണമായും കുടുംബാരോഗ്യകേന്ദ്രമെന്ന ആശയമെത്തിക്കുകയും അവരെ  ഇതിനായി സജ്ജമാക്കുകയുമാണ് കാംപയിനിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗായി പ്രാഥമികാരോഗ്യ  കേന്ദ്രങ്ങളിലെ ഭൗതിക സാഹചര്യം, ജീവനക്കാരുടെ സ്ഥിതിവിവരക്കണക്ക് എന്നിവ നേരിട്ട്  വിലയിരുത്തുന്നതിനോടൊപ്പം 2017 18 കാലയളവില്‍ ഏറ്റെടുക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച്  മികവുറ്റതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ജീവനക്കാരുടെ നിര്‍ദ്ദേശങ്ങളും പരിഗണിച്ചു  കൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഇത് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള  പ്രവര്‍ത്തനങ്ങളും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ,  ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍ വിനോദ്, എം.സി.എച്ച് ഓഫിസര്‍ ഗീതാകുമാരി,  റിസോഴ്‌സ് പേഴ്‌സണ്‍ ഷിബുമോന്‍ ബി എന്നിവരടങ്ങുന്ന സംഘമാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍  സന്ദര്‍ശനം നടത്തിയത്.
ആദ്യഘട്ടത്തില്‍ കൊന്നത്തടി, മരിയാപുരം എന്നീ  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.  ദീപുകൃഷ്ണന്‍, ഡോ. ദിലീപ് വര്‍ഗ്ഗീസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കുര്യാച്ചന്‍ സി.ജെ,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വേണുഗോപാല്‍, പി.എച്ച്.എന്‍മാരായ ത്രേസ്യാമ്മ ഐസക്, മേരി  സി.ജെ എന്നിവര്‍ ക്യാമ്പയിന് മേല്‍നോട്ടം വഹിച്ചു.
ഇന്ന്  കരിങ്കുന്നം, ഇളംദേശം 12ന് ഉടുമ്പഞ്ചോല 15ന് പെരുവന്താനം, കാഞ്ചിയാര്‍ 19ന് വട്ടവട എന്നീ  പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആര്‍ദ്രം കോര്‍ടീം സന്ദര്‍ശനം നടത്തും. തുടര്‍ന്ന് സര്‍ക്കാരിന്റെയും  ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശാനുസരണം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ക്യാമ്പയിനിലൂടെ  രൂപം കൊള്ളുന്ന കര്‍മ്മപദ്ധതിക്ക് അന്തിമരൂപം നല്‍കും.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 

Kerala
  •  a month ago
No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ടുനാള്‍; ഗസ്സയിലും ഉക്രൈനിലും സമാധാനം പുലരുമോ...?ഉറ്റുനോക്കി ലോകം 

International
  •  a month ago
No Image

ഇന്തോനേഷ്യയുടെ പുതിയ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ 2025ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായേക്കും

International
  •  a month ago