HOME
DETAILS

ഉച്ചകോടിക്കൊരുങ്ങി മക്ക; നേതാക്കള്‍ എത്തിത്തുടങ്ങി

  
backup
May 27 2019 | 21:05 PM

%e0%b4%89%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95

 

മക്ക: സുപ്രധാന ഉച്ചകോടികള്‍ക്ക് സാക്ഷ്യം വഹിക്കുന്നതിനായി മക്ക ഒരുങ്ങി. ഈ മാസം അവസാനത്തോടെ നടക്കുന്ന ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി ലോക മുസ്‌ലിം നേതാക്കള്‍ മക്കയിലെത്തി തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് ലീഗ് എന്നിവയുടേതടക്കം മൂന്ന് ഉച്ചകോടികളാണ് മക്കയില്‍ നടക്കുന്നത്. ഇറാന്‍ അമേരിക്ക യുദ്ധ സാഹചര്യം മൂര്‍ച്ഛിച്ച അവസരത്തില്‍ സഊദി ഭരണാധികാരി വിളിച്ചുചേര്‍ത്തതാണ് അടിയന്തര ഉച്ചകോടികള്‍. ഇതോടൊപ്പം നേരത്തെ തീരുമാനിച്ച അറബ് ലീഗ് ഉച്ചകോടിയും നടക്കുന്നുണ്ട്. ഇറാന്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഉച്ചകോടികളില്‍ അറബ് രാജ്യങ്ങളിലെയും മേഖലയിലെയും ഭീഷണികള്‍ ചെറുക്കുന്നതും പ്രധാന ചര്‍ച്ചയാകും. ജി.സി.സി ഉച്ചകോടിയില്‍ വിഷയം തന്നെ ഇറാന്‍ മാത്രമായിരിക്കും. മറ്റു ഉച്ചകോടികളില്‍ ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാകും.


'ഭാവിക്കായി കൈകോര്‍ത്ത് 'എന്ന തലക്കെട്ടില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയാണ് നേരത്തെ മക്കയില്‍ തീരുമാനിച്ചിരുന്നത്. ഇതിനു മൂന്നാഴ്ച ബാക്കി നില്‍ക്കെയാണ് എണ്ണക്കപ്പലിനു നേരെയും സഊദി എണ്ണ സംവിധാനങ്ങള്‍ക്ക് നേരെയും ഇറാന്‍ അനുകൂല ഹൂതികള്‍ ആക്രമണം നടത്തിയത്. ഗൗരവമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അടിയന്തര ഉച്ചകോടികള്‍ കൂടി വിളിച്ചുചേര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുപ്പതിന് ജി.സി.സി രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി മക്കയില്‍ ചേരുന്നത്.
ഉച്ചകോടികളില്‍ ക്ഷണം ലഭിച്ചില്ലെന്ന പ്രതികരണവുമായി രംഗത്തെത്തിയ ഖത്തര്‍ പിന്നീട് ക്ഷണം കിട്ടിയതായി വ്യക്തമാക്കിയതോടെ ഉച്ചകോടികളില്‍ പങ്കെടുക്കുമെന്ന് വ്യക്തമായി. ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം തന്നെയാണ് പിന്നീട് ഉച്ചകോടി ക്ഷണം ലഭ്യമായതായി വ്യക്തമാക്കിയത്. ഇറാന്‍ അനുകൂലവും അംഗീകരിക്കാനാവാത്ത മറ്റു സംഘടനകളെയും നേതാക്കളെയും സംരക്ഷിക്കുന്നവെന്ന കാരണം ഉയര്‍ത്തികാട്ടി സഊദിയടക്കമുള്ള ചതുര്‍രാഷ്ട്രങ്ങള്‍ 2017 ജൂണ്‍ മുതല്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഇക്കാരണത്താല്‍ തന്നെ ഇറാനെതിരേ പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. എന്നാല്‍, ക്ഷണം ലഭ്യമായെന്ന് വ്യക്തമാക്കിയ ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം ഉച്ചകോടികളില്‍ പങ്കെടുക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല. ഉച്ചകോടി നടക്കുന്നതിനാല്‍ മക്കയില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ കാര്യങ്ങളില്‍ തീര്‍ഥാടകരും വിശ്വാസികളും സഹകരിക്കണമെന്ന് സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.


റമദാന്‍ അവസാന പത്തില്‍ ഒഴുകിയെത്തുന്ന വിശ്വാസ സാഗരത്തിനിടയില്‍ ഉച്ചകോടിക്കെത്തുന്ന നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷ തീര്‍ഥാടകര്‍ക്ക് ബാധിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനങ്ങളും അധികൃതര്‍ തയാറാക്കിയിട്ടുണ്ട്. മക്കയിലെയും ഹറം പരിസരങ്ങളിലെയും ചില റോഡുകള്‍ പ്രത്യേകമാക്കുകയും ഇത് ഉപയോഗിക്കരുതെന്നു വിശ്വാസികളോട് അധികൃതര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago