മുന്നണി പ്രവേശനം ഉടന്‍; കാനവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ജോസ് കെ മാണി എ.കെ.ജി സെന്ററില്‍
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണിപ്രവേശനത്തില്‍ സി.പി.ഐയ്ക്കുള്ള അതൃപ്തി പറഞ്ഞുതീര്‍ക്കാന്‍ ജോസ് കെ.മാണി സി.പി.ഐ ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലെത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജോസ് കെ മാണി കൂടിക്കാഴ്ച്ച നടത്തി.
കാനവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ജോസ് കെ മാണി എ.കെ.ജി സെന്ററിലെത്തി. അവിടെ മുഖ്യമന്ത്രി അടക്കം എല്ലാ നേതാക്കളേയും നേരിട്ട് കാണും.
' മുന്നണി പ്രവേശനത്തില്‍ തര്‍ക്കങ്ങളില്ല. ഭാവി പരിപാടികള്‍ മുന്നണിയുമായി ആലോചിച്ച് തീരുമാനിക്കും.' -കാനവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ജോസ് കെ മാണി പറഞ്ഞു.
നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടത്തുകയാണ്. നാളെ എല്‍.ഡി.എഫ് യോഗം വിളിക്കാനാണ് സാധ്യത. ഇതില്‍ ചര്‍ച്ച ചെയ്ത് എത്രയും പെട്ടന്ന് ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാനാണ് എല്‍.ഡി.എഫ്് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."