മെഡിക്കല്‍ കോളജ് മരവിപ്പിക്കല്‍: യു.ഡി.എഫ് പ്രതിഷേധം
തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് 2019 വരെ മരവിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ ടി.എം സലീമും പ്രതിഷേധം രേഖപ്പെടുത്തി.
അടിസ്ഥാന സൗകര്യങ്ങളില്‍ പോരായ്മയുണ്ട് എന്ന തടസ്സവാദം ഉന്നയിച്ചാണ് 2016-2017 അദ്ധ്യായന വര്‍ഷത്തില്‍ മെഡിക്കല്‍ കോളജ് മരവിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഭരണത്തിലിരിക്കുന്ന പിണറായി സര്‍ക്കാരിന് ഇടുക്കി ജില്ലയിലെ ജനങ്ങളോടും വിദ്യാര്‍ഥി സമൂഹത്തോടും യാതൊരു പ്രതിബദ്ധതയും ഇല്ലത്തതു കൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാര്‍ പാഴാക്കിയത്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഈ അദ്ധ്യയന വര്‍ഷത്തിലും മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുമായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അടുത്ത അദ്ധ്യായന വര്‍ഷം തന്നെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിപ്പിക്കണമെന്ന് യു.ഡി.എഫ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."