HOME
DETAILS
MAL
വിവാഹ സല്‍ക്കാരം ആശംസയിലൊതുക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക്
backup
September 10 2018 | 20:09 PM
ബാലുശ്ശേരി : സംസ്ഥാനം ദുരിത കയത്തില്‍പ്പെട്ട് ഉഴലുമ്പോള്‍ ഇവരെ സഹായിക്കാന്‍ സുമനസുകള്‍ വഴികള്‍ പരതുകയാണ്.
നന്മണ്ടയില്‍ വിവാഹത്തിന്റെ ആര്‍ഭാടം ഒഴിവാക്കി വരന്റെ കുടുംബം ചെലവ് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.റിട്ട: അധ്യാപകന്‍ പൊയില്‍താഴം കോറോത്ത് ശശിയുടെയും ഗംഗാദേവിയുടെയും മകന്‍ അനൂപിന്റെ വിവാഹ ചെലവിനുള്ള രണ്ട് ലക്ഷം രൂപയുടെ ചെക്കാണ് വരന്റെ മാതാവ് ഗംഗാദേവി മന്ത്രി ടി.പി. രാമകൃഷ്ണനെ ഏല്‍പ്പിച്ചത്. നിയോജക മണ്ഡലം എം.എല്‍.എയും മന്ത്രിയുമായ ഏ.കെ. ശശീന്ദ്രന്‍ സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."