കോട്ടമലയിലെ അനധികൃത ഖനന ലൈസന്‍സ് റദ്ദുചെയ്യണമെന്ന് റവന്യൂ മന്ത്രിക്ക് പരാതി
പാലാ: കോട്ടമലയിലെ പാറഖനനത്തിനുള്ള ലൈസന്‍സ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി രാജന് റവന്യൂ മന്ത്രിക്ക് പരാതി നല്കി. ഖന ലൈസന്‍സിന് വേണ്ടി സൈറ്റ് പ്ലാനില്‍ വന്‍ കൃത്രിമം നടത്തിയതായി കലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്കിയിരിക്കുന്നു.
തെറ്റായ സൈറ്റ് പ്ലാന്‍ ഉപയോഗിച്ച് നേടിയ ലൈസന്‍സിന് നിയമ സാധുത ഇല്ലെന്ന് കലക്ടര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അടയന്തിരമായി ലൈസന്‍സ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി. ഖനനം ആരംഭിച്ചാല്‍ താഴ്വാരത്തിലുള്ള നൂറുകണക്കിന് ജനങ്ങളുടെ ജീവന് അപകടത്തിലാകും. ഭൂരഹിതരായ 70 പേര്‍ക്ക് ലഭിക്കേണ്ട ഭൂമിയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പാറമട ലോബി കൈക്കലാക്കിയിരിക്കുന്നത്. ഇത് അര്‍ഹതപ്പെട്ട ഭൂരഹിതര്‍ക്ക് കൈവശം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."