കളക്ടര്‍ അപമാനിച്ചുവെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി നിയമസഭാ സമിതിക്ക് മുന്നില്‍
തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറും മലപ്പുറം മുന്‍ ജില്ലാകളക്ടര്‍ ജാഫര്‍ മാലിക്കും തമ്മിലുള്ള തര്‍ക്കം നിയമസഭാ സമിതിക്ക് മുന്നില്‍.
ആദിവാസി പുനരധിവാസ വികസന മിഷന്‍ വഴി ഭൂരഹിതരായ പട്ടികവര്‍ഗക്കര്‍ക്കു ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍, കളക്ടറായിരുന്ന ജാഫര്‍ മാലിക് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അവഹേളിച്ചു എന്നാണ് പി.വി അന്‍വര്‍ എം.എല്‍.എയുടെ പരാതി.
കലക്ടര്‍ക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നിയമസഭാസമിതിയ്ക്ക് അന്‍വര്‍ പരാതി നല്‍കിയത്.
ഈ പരാതി അദ്ദേഹം സ്പീക്കര്‍ക്ക് കൈമാറുകയായിരുന്നു. സഭാചട്ടം 159 അനുസരിച്ച് സ്പീക്കര്‍ ഈ പരാതി സഭയുടെ പ്രിവിലേജസ് ആന്റ് എത്തിക്സ് സമിതിക്ക് കൈമാറി. എം.എല്‍.എ എന്ന നിലയിലുള്ള പി.വി അന്‍വറിന്റെ പ്രിവിലേജിന്‍മേല്‍ എന്തെങ്കിലും തരത്തിലുള്ള അവഹേളനമോ അധിക്ഷേപമോ കളക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നാണ് സമിതി പ്രധാനമായും പരിശോധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."