കരസേന മേജര്‍ ഹേമന്ത് രാജിന് സ്വീകരണം നല്‍കി
നന്തിബസാര്‍: ദുഷ്ട ശക്തികളില്‍നിന്ന് രക്ഷിക്കാന്‍ അവതരിക്കുന്ന സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെ നെഞ്ചേറ്റുന്ന വിദ്യാര്‍ഥികളോട് ഇന്ത്യന്‍ കരസേന മേജര്‍ ഹേമന്ത് രാജിന് പറയാനുണ്ടായിരുന്നത്.
നാം മറ്റുള്ളവരുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും രക്ഷകരായ് അവതരിക്കണം എന്ന് തന്നെയായിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഹേമന്ത് രാജിന് ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രളയ അനുഭവങ്ങള്‍ വിശദീകരിച്ച് കൊണ്ട് കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരന്തത്തിനിടയിലും നിഷ്‌ക്രിയരായി സെല്‍ഫിക്ക് പിന്നാലെ പോയ ചെറിയ ശതമാനം വിദ്യാര്‍ഥികളെയും യുവാക്കളെയും കണ്ടെങ്കിലും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലവിധത്തിലും സഹായം ചെയ്യാന്‍ തയ്യാറായ ഒട്ടേറെ വിദ്യാര്‍ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നവരാണെന്നും നിങ്ങളും അത് പോലെ സന്ദര്‍ഭത്തിനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരായിരിക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളെ ഉണര്‍ത്തി. കുട്ടികളുടെ സംശയങ്ങള്‍ക്ക് മേജര്‍ മറുപടി നല്‍കി.
സ്വീകരണയോഗത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ഇ. സുരേഷ് ബാബു അധ്യക്ഷനായി. സ്‌കൂളിന്റെ സ്‌നേഹോപഹാരം ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ ഗീത സമര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്റ് വി.വി സുരേഷ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് അനീഷ് സ്വാഗതവും കെ ഗീത നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."