കര്‍ഷകര്‍ക്കൊരു കൈത്താങ്ങുമായി കൃഷി അസിസ്റ്റന്റുമാര്‍
പെരുമണ്ണ: പ്രളയത്തെ തുടര്‍ന്ന് നശിച്ച കൃഷിയും കൃഷിയിടങ്ങളും തിരിച്ചു കൊണ്ടുവരാനും മാനസികമായി തളര്‍ന്നു പോയ കര്‍ഷകരെ സഹായിക്കാനും ലക്ഷ്യമിട്ട് ജില്ലയിലൊട്ടാകെ കര്‍ഷകര്‍ക്കൊരു കൈത്താങ്ങ് എന്ന പ്രമേയത്തില്‍ വേറിട്ടൊരു പരിപാടിയുമായി കൃഷി അസിസ്റ്റന്റുമാര്‍ പാടശേഖരങ്ങളിലേക്കിറങ്ങി.
അഗ്രിക്കള്‍ച്ചറല്‍ അസി: അസോസിയേഷന്‍ കേരളയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ കൈകോര്‍ത്തത്.
സര്‍ക്കാറില്‍ നിന്നും ധാരാളം ആനുകൂല്യങ്ങള്‍ലഭിക്കുന്നുണ്ടെങ്കിലും പ്രളയത്താല്‍ നഷ്ടപ്പെട്ട കൃഷി പുനസൃഷ്ടിക്കുന്നതിനുള്ള പ്രയാസങ്ങള്‍ കണക്കിലെടുത്താണ് അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്‍ കേരള ഇത്തരത്തിലുള്ള ഉദ്യമത്തിനൊരുങ്ങിയതെന്ന് കൃഷി ഓഫിസര്‍മാരും അസിസ്റ്റന്റുമാരും പറഞ്ഞു.
കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ പുറ്റേക്കടവിനടുത്ത കുഴിമ്പാട്ടില്‍ പാടശേഖരത്തില്‍ നടന്ന ചടങ്ങില്‍ കര്‍ഷകര്‍ക്ക് വാഴക്കന്ന് നല്‍കി പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത അധ്യക്ഷയായി.
ഗ്രാമ പഞ്ചായത്ത് മെംബര്‍മാരായ എന്‍.കെ.ഷരീഫ, ടി. നിസാര്‍, ജില്ലാ പഞ്ചായത്തംഗം സി.ഉഷ, കര്‍ഷക പ്രതിനിധികളായ അരമ്പച്ചാലില്‍ രാധാകൃഷ്ണന്‍ ,സി.ബാലകൃഷ്ണന്‍ നായര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."