അഞ്ചു തലമുറകളെ കണ്ട ഉമ്മയ്യ ഹജ്ജുമ്മ യാത്രയായി
നരിക്കുനി: മടവൂര്‍ സി.എം മഖാം മഹല്ലില്‍ ഇന്നലെ അന്തരിച്ച ഉമ്മയ്യ ഹജ്ജുമ്മ (93) പ്രദേശത്തെ ഏവരാലും ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു.
മടവൂര്‍ പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന കെ.സി ആലിക്കുട്ടി ഹാജിയുടെ ഭാര്യയായിരുന്ന ഹജ്ജുമ്മ പ്രദേശത്തെ പള്ളി, മദ്‌റസ തുടങ്ങിയ ദീനീ സംരംഭങ്ങള്‍ക്ക് എന്നും അത്താണിയായിരുന്നു. അഞ്ചു തലമുറകളിലെ വിവിധ ആളുകള്‍ക്കൊപ്പം ജീവിക്കുകയും ഇടപഴകുകയും ചെയ്ത ഹജ്ജുമ്മ ബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്തുന്നതിലും അശരണരെ സഹായിക്കുന്നതിലും ഏറേ ശ്രദ്ധ പുലര്‍ത്തി.
കൃത്യമായ ജീവിത ചിട്ടകള്‍ പുലര്‍ത്തിയ മഹതി മരണം വരെ ആരോഗ്യവതിയായിരുന്നു. വ്യവസായ പ്രമുഖനും കോഴിക്കോട്ടെ ഉമറാക്കളില്‍ പ്രധാനിയുമായ ടി.കെ പരീക്കുട്ടി ഹാജി സഹോദരനാണ്. മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു ചെറുമകളുടെ ഭര്‍ത്താവാണ്. ഏക മകന്‍ പി.സി ഇസ്മായില്‍ ഹാജി സി.എം മഖാം മഹല്ലിന്റെ മുന്‍ പ്രസിഡന്റായിരുന്നു. മടവൂര്‍ സി.എം മഖാം കമ്മിറ്റി ട്രഷറര്‍ തൊടുകയില്‍ ഹുസൈന്‍ ഹാജി മരുമകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."