ഹെലികോപ്ടര്‍ താഴ്ന്നു പറന്നു; നശിച്ചത് നിരവധിപേരുടെ
കൃഷിപാലാ: ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ മറ്റത്തിപ്പാറ, രാമപുരം, കുറിഞ്ഞി തുടങ്ങിയ പ്രദേശങ്ങളില്‍ ഹെലികോപ്ടര്‍ വളരെ താഴ്ന്ന് പറന്ന് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. ഹെലികോപ്ടറിന്റെ ശക്തിയേറിയ കാറ്റടിച്ച് മറ്റത്തിപ്പാറയിലെ നിരവധി ആളുകളുടെ കൃഷി നശിച്ചു. ഏകദേശം 30 അടി ഉയരത്തിലാണ് ഹെലികോപ്ടര്‍ പറന്നത്. ഒരു മണിക്കൂറോളം സമയം ഹെലികോപ്ടര്‍ ഈ പ്രദേശങ്ങളില്‍ കറങ്ങിയതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. നിരവധി നാട്ടുകാര്‍ ഇതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
ഹെലികോപ്ടര്‍ ഇത്രയും സമയം ഈ പ്രദേശങ്ങളില്‍ തഴ്ന്ന് പറന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കടനാട് പഞ്ചായത്ത് മറ്റത്തിപ്പാറ സ്വദേശി സിബി മൈക്കിള്‍ വെള്ളരിങ്ങാട്ട് മേലുകാവ് പൊലിസില്‍ പരാതി നല്‍കി. ഐ.എന്‍. 560 നമ്പര്‍ ഹെലികോപ്ടറാണ് വട്ടമിട്ട് പറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."