മൂന്നാമത്തെ കുട്ടിയായതു കൊണ്ട് മാത്രം മോദിക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്ന് പറയരുത്- രാംദേവിന് മറുപടിയുമായി ഉവൈസി
ന്യൂഡല്‍ഹി: ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശം നിഷേധിക്കണമെന്ന യോഗാ ഗുരു ബാബാ രാംദേവിന്റെ അഭിപ്രായ പ്രകടനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഉവൈസി. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായി എന്നതു കൊണ്ടു മാത്രം നരേന്ദ്ര മോദിക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്ന് ഇത് അര്‍ഥമാക്കുന്നില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് പരിഹസിച്ചു. ട്വിറ്റര്‍ വഴിയാണ് ഉവൈസിയുടെ പരിഹാസം.
'ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് ആളുകളെ വിലക്കുന്ന യാതൊരു നിയമവും ഇന്ത്യയില്‍ ഇല്ല. പിന്നെന്തിനാണ് രാംദേവിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് ആവശ്യമില്ലാതെ ശ്രദ്ധ നല്‍കുന്നത്' ഉവൈസി ചോദിച്ചു. ബാബാ രാംദേവിന് കാലു കൊണ്ടും വയറുകൊണ്ടും അഭ്യസ പ്രകടനങ്ങള്‍ നടത്താനാവുമെന്ന് വെച്ച് മൂന്നാമത്തെ കുട്ടിയായ മോദിക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ പറ്റില്ലല്ലോ- തന്റെ ട്വീറ്റില്‍ അദ്ദേഹം പരിഹസിക്കുന്നു.
അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം- ഇതായിരുന്നു രാംദേവിന്റെ നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."