HOME
DETAILS
MAL
മോദിയുടെ ഭരണത്തില്‍ ജനജീവിതം ദുസഹം: യൂത്ത് ലീഗ്
backup
September 10 2018 | 20:09 PM
നരിക്കുനി: ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ബൈക്ക് ഉരുട്ടി പ്രകടനം നടത്തി.
രാജ്യത്ത് സാധാരണക്കാരുടെ ജീവിതം ദുസഹമായിരിക്കുകയാണ്.നാട്ടില്‍ വര്‍ഗീയ ദ്രുവീകരണവും മത വിദ്വേഷവും വളര്‍ത്തുന്നതിനു പ്രധാനമന്ത്രിയാണു നേതൃത്വം നല്‍കുന്നത്. നോട്ട് നിരോധനമടക്കം മണ്ടുന് തീരുമാനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര മോദിയെ കാലം ചവറ്റുകൊട്ടയിലെറിയുമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റാഫി ചെരച്ചോറ, ജന.സെക്രട്ടറി എ.പി. യൂസുഫലി, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ ഇസ്മായീല്‍, മുനീര്‍ പുതുക്കുടി, അന്‍വര്‍ ചക്കാലക്കല്‍, എം. അബ്ദുല്‍ ഹസീബ്, ഷറഫുദ്ധീന്‍ രാം പൊയില്‍, അനീസ് രാംപൊയില്‍, ടി.കെ അഷ്റഫ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."