HOME
DETAILS

കരാര്‍ നിയമനത്തില്‍ കള്ളത്തരം, മുഖ്യമന്ത്രി വിഴുങ്ങിയത് ഒരുലക്ഷത്തോളം നിയമനമെന്ന് വി.ഡി സതീശന്‍

  
backup
October 16 2020 | 10:10 AM

vd-satheesan-facebook-post-on-contract-appointment-2020

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് നിയമിച്ച കരാര്‍ നിയമനത്തിന് രണ്ടുത്തരം. ആദ്യ ഉത്തരം ലഭിച്ചത് പ്രതിപക്ഷ നേതാവ് കത്തെഴുതിചോദിച്ചപ്പോള്‍. വ്യക്തമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും. എന്നാല്‍ രണ്ടാമത്തെ ഉത്തരമാകട്ടെ വിവരാവകാശ നിയമ പ്രകാരം ലഭിച്ചതും. രണ്ടും തമ്മില്‍ വലിയ അന്തരമാണുള്ളത്. മുഖ്യമന്ത്രിയുടെ ഉത്തരത്തിലുള്ളത് 11674 മാത്രമാണ്.
എന്നാല്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ അതു ലക്ഷങ്ങളായി. അഡ്വ.പ്രാണ്‍കുമാര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയത് 117267(ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ്) എന്നാണ്.
ഇപ്പോഴീക്കാര്യം പുറത്തുകൊണ്ടുവന്നത് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനാണ്. ഇതിലേതാണ് ശരിയെന്ന സംശയമുയരുമ്പോള്‍ സതീശന്‍ തന്നെ രണ്ടാമത് ലഭിച്ച ഉത്തരമാണ് ശരിവെക്കുന്നത്. അപ്പോള്‍ എന്തിനാണ് ഇതുപോലൊരു കള്ളം പറഞ്ഞതെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി ഉത്തരം നല്‍കേണ്ടത്. അല്ലെങ്കില്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന ചോദ്യത്തിനും ഉത്തരം നല്‍കണം. രണ്ടാമത്തെ ഉത്തരത്തില്‍ ഒരുലക്ഷത്തി അയ്യായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ്റിമൂന്നാണ് അധികമുള്ളത്.

സതീശന്റെ ഫേസ് ബുക്ക് കുറിപ്പ്

സംസ്ഥാനത്ത് കഴിഞ്ഞ നാലരവര്‍ഷക്കാലം നിയമിച്ച താത്ക്കാലിക/കരാറടിസ്ഥാന /ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോള്‍ കിട്ടിയത് 11674പേര്‍ എന്നാണ്.
അഡ്വ.പ്രാണ്‍കുമാര്‍ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ കിട്ടിയത് 117267(ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ്) എന്നാണ്.
രണ്ടാമത്തെ ഉത്തരമാണ് ശരി. ഇത് സര്‍ക്കാര്‍ വകുപ്പുകളിലെ മാത്രം കണക്കാണ്. ഇനി അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും.
ഇത്രമാത്രം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല.
പിന്നെ എങ്ങനെയാണ് പി.എസ്.സി പരീക്ഷ എഴുതി കാത്ത് നില്‍ക്കുന്നവര്‍ക്ക് നിയമനം ലഭിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  20 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago