ഇബ്രാഹിം ബാത്തിഷ മസ്ജിദ്, മദ്റസ കെട്ടിടങ്ങളുടെ ഉദ്ഘാടനം 12ന്
കാസര്‍കോട്: പുതുക്കി പണിത മൊഗ്രാല്‍ ഇബ്രാഹിം ബാത്തിഷ മസ്ജിദിന്റെയും മദ്റസ കെട്ടിടത്തിന്റെയും ഉദ്ഘാടനം 12നു നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12നു വൈകുന്നേരം നാലിന് അസര്‍ നിസ്കാരത്തിനു നേതൃത്വം നല്കി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. വൈകുന്നേരം മൂന്നിന് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന് മുസ്ലിയാര് പ്രാര്‍ഥന നടത്തും. സയ്യിദ് ഹാദി തങ്ങള്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. എം.എം ഖാസിം മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തും. കര്‍ണാടക ഹജ്ജ് മന്ത്രി റോഷന് ബേഗ്, ഹാജി സി അബ്ദുല്ല മുസ്ലിയാര്, കെ.എല്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ.കെ മാണിയൂര്‍ മൗലവി, ബദ്റുദ്ദീന്‍ തങ്ങള്‍ പാവൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി സംസാരിക്കും. വൈകുന്നേരം ഏഴിനു നടക്കുന്ന മജ്ലിസുന്നൂരില് അല്‍ഹാജ് എം.എസ് തങ്ങള്‍ ഓലമുണ്ട പ്രാര്‍ഥന നടത്തും. അലി അഖ്ബര്‍ ബാഖവി തനിയാപുരം, ഷമീര്‍ വാഫി കരുവാരക്കുണ്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
രാത്രി ഒന്പതിനു 'പുണ്യങ്ങളുടെ പൂക്കാലം വരവായ് ' എന്ന വിഷയത്തില്‍ യു.കെ ഹനീഫ് നിസാമി പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍, ജലീല്‍, സത്താര്‍ ഏരിയാല്‍, നാസര്‍ മൊഗ്രാല്‍, എന്‍.പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, റിയാസ് അബ്ദുല്‍ കരിം, ബ്കോ മുഹമ്മദ്, കാദര്‍ പുളിക്കൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."