ഹറം പള്ളിയില്‍ അണുനശീകരണത്തിന് കൂടുതല്‍ റോബോട്ടുകള്‍
ജിദ്ദ: വിശുദ്ധ ഹറം പള്ളിയില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റോബോട്ടിന്റെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ നീക്കം. പത്തു ദിവസം മുമ്പാണ് പള്ളിയില്‍ റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് കൂടുതല്‍ റോബോട്ടുകളുടെ സേവനം ലഭ്യമാക്കുവാന്‍ ഹറംകാര്യ വിഭാഗം തീരുമാനിക്കുകയായിരുന്നു.
അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ കൂടുതല്‍ റോബോട്ടുകള്‍ ഹറം പള്ളിയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.4500ല്‍ അധികം ലിറ്റര്‍ ലായനി ഉപയോഗിച്ചാണ് ദിനംപ്രതി ഹറംപള്ളി
ശുചിയാക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ റോബോട്ടുകളെ കൊണ്ടുവരുന്നത്.
ഉംറ തീര്‍ഥാടനത്തിന് പുറമെ ഹറം പള്ളിയില്‍ കൂടുതല്‍ വിശ്വാസികള്‍ക്ക് നിസ്കരിക്കാന്‍ അവസരമൊരുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. നിലവില്‍ 6000 തീര്‍ത്ഥാടകരാണ് ദിനംപ്രതി ഉംറ നിര്‍വ്വഹിക്കുന്നതെങ്കില്‍ ഞായറാഴ്ച മുതല്‍ ദിനംപ്രതി 65000 വിശ്വാസികള്‍ ഹറം പള്ളിയിലെത്തും.
അതേസമയം ഉംറ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനായി അഞ്ഞൂറിലധികം ജീവനക്കാരെ നിയമിച്ചു. തീര്‍ത്ഥാടകര്‍ വിശുദ്ധ ഹറമില്‍ എത്തുന്ന മുതല്‍ ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുമെന്നും സുരക്ഷിതമായ രീതിയില്‍ ഉംറ തീര്‍ത്ഥാടനം നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, തീര്‍ത്ഥാടകരെ സംരക്ഷിക്കുന്നതിനും വൈറസ് പകരുന്നത് തടയുന്നതുമായി കര്‍ശന ആരോഗ്യ നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."