HOME
DETAILS
MAL
ബാര്‍ കോഴയില്‍ കേസെടുത്തത് ഉമ്മന്‍ചാണ്ടി: ഇപ്പോഴത്തെ രാഷ്ട്രീയമാറ്റമാണ് പ്രധാനമെന്നും കോടിയേരി
backup
October 16 2020 | 13:10 PM
തിരുവനന്തപുരം: ബാര്‍ കോഴയില്‍ കേസെടുത്തത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണെന്നും കേസും പ്രതിയായ നേതാവും ഇപ്പോഴില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഞ്ചുവര്‍ഷം മുന്‍പുള്ള സ്ഥിതിയല്ല ഇപ്പോഴത്തെ രാഷ്ട്രീയമാറ്റമാണ് പ്രധാനമെന്നും കോടിയേരി പറഞ്ഞു.
യു.ഡി.എഫ് രാഷ്ട്രീയമായും സംഘടനാപരമായും നിലനില്‍പ്പില്ലാത്ത മുന്നണിയായി മാറി. കേരള കോണ്‍ഗ്രസ് എമ്മിന്റെ മാറ്റം യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കും. തീരുമാനം സര്‍ക്കാരിനെ പുറത്താക്കാന്‍ യു.ഡി.എഫ് നടത്തുന്ന സമരങ്ങള്‍ക്കേറ്റ തിരിച്ചടിയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കഴിവില്ലെന്ന് തെളിഞ്ഞുവെന്നും കോടിയേരി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."