HOME
DETAILS
MAL
സി.ഐ.ടി.യു ജനറല്‍ ബോഡി യോഗം രണ്ടാമതും ബഹിഷ്കരിച്ചു
backup
May 10 2017 | 19:05 PM
നീലേശ്വരം: സി.ഐ.ടി.യു ഏരിയാ കമ്മിറ്റി വിളിച്ചു ചേര്‍ത്ത വി.എസ് ഓട്ടോ സ്റ്റാന്‍ഡിലെ ജനറല്‍ ബോഡി യോഗം അംഗങ്ങള്‍ രണ്ടാമതും ബഹിഷ്കരിച്ചു. യോഗത്തിനായി സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണനും ഓട്ടോ ഡ്രൈവേഴ്സ് യൂനിയന്‍ ജില്ലാ പ്രസിഡന്റും എത്തിയിരുന്നെങ്കിലും രണ്ടംഗങ്ങള്‍ മാത്രം എത്തിയതിനാല്‍ യോഗം നടന്നില്ല.
ഇവിടെ യൂനിറ്റ് യോഗങ്ങള്‍ നടന്നിട്ട് മാസങ്ങളായി. പ്രവര്‍ത്തകര്‍ ആരും തന്നെ മെമ്പര്‍ഷിപ്പും പുതുക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യൂനിറ്റ് ജനറല്‍ ബോഡി യോഗം വിളിച്ചത്.
നഗരത്തില്‍ ഏര്‍പ്പെടുത്തിയ റൊട്ടേഷന്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തില്‍ ഇവിടുത്തെ പ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടിയാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഏപ്രില്‍ 26 നു വിളിച്ചു ചേര്‍ത്ത യോഗവും അംഗങ്ങള്‍ ബഹിഷ്കരിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."