പ്രളയത്തില്‍ കൈത്താങ്ങായ വിഖായ വളണ്ടിയര്‍മാരെ നാളെ ആദരിക്കും
കല്‍പ്പറ്റ: ജില്ല കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ പ്രയാസപ്പെട്ടവരെ രക്ഷപ്പെടുത്തി നിരവധി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തുകയും ദിവസങ്ങളോളം സ്വന്തം ജോലിയും കുടുംബത്തെയും മാറ്റിനിര്‍ത്തി സേവന രംഗത്ത് വലിയ മാതൃകയും തീര്‍ത്ത ജില്ലാ വിഖായ ടീമിനെ നാളെ ആദരിക്കും.
ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. നാളെ കല്‍പ്പറ്റ അഫാസ് ഹോട്ടലില്‍ നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ അജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് ഉപഹാര സമര്‍പ്പണം നടത്തും.
സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്‍ പ്രഭാഷണം നടത്തും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാരടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും. വയനാട് ജില്ലയില്‍ പ്രളയം തീര്‍ത്ത ദുരിതത്തിന്റെ ആദ്യദിനം മുതല്‍ കല്‍പ്പറ്റ സമസ്താലയം കേന്ദ്രീകരിച്ച് മുഴുവന്‍ ദിവസങ്ങളിലും വിഖായ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. തലപ്പുഴ, മാനന്തവാടി, പനമരം, തരുവണ, വെള്ളമുണ്ട, പടിഞ്ഞാറത്തറ, വൈത്തിരി, കല്‍പ്പറ്റ തുടങ്ങി ദുരിതം നാശംവിതച്ച എല്ലായിടങ്ങളിലും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ജില്ലാ കണ്‍വീനര്‍ റഷീദ് വെങ്ങപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്നത്. ആവശ്യക്കാര്‍ക്ക് യഥേഷ്ടം ഭക്ഷ്യധാന്യങ്ങള്‍, വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടുപോയ വര്‍ക്ക് ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം, വീടുകള്‍, കിണറുകള്‍ എന്നിവയുടെ ശുദ്ധീകരണം തുടങ്ങി എല്ലാ രംഗത്തും വിഖായ സജീവ സാന്നിധ്യമായിരുന്നു.
ജില്ലാ ഭരണകൂടത്തിന് കീഴില്‍ നടന്ന ശുചീകരണ യജ്ഞത്തിലും ഇവര്‍ നിസ്വാര്‍ഥമായ സേവനമാണ് കാഴ്ചവെച്ചത്.
പ്രളയ സമയത്ത് ആരും എത്തിപ്പെടാത്ത സ്ഥലങ്ങളെ പോലും കണ്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത വിഖായയുടെ മുഴുവന്‍ പ്രവര്‍ത്തകരും നാളെ 3.30ന് കല്‍പ്പറ്റ അഫാസ് ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."