മണവാളനില്ലാതെ കല്ല്യാണം നടത്തരുതെന്നും രാഹുലിന്റെ തീരുമാനം ആത്മഹത്യാപരമെന്നും ലാലു
ന്യുഡല്‍ഹി: മോദിയെ മുന്നില്‍ നിര്‍ത്തി നടത്തിയ ഇലക്ഷന്‍ പോരാട്ടം വലിയ വിജയം നേടുന്നതില്‍ എന്‍.ഡി.എക്ക് നിര്‍ണായകമായെന്നും എന്നാല്‍ ഈ ഐക്യം പ്രതിപക്ഷത്തിനുണ്ടായില്ല. അതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും മുലായംസിങ് യാദവ്. മണവാളനില്ലാതെ കല്ല്യാണം നടത്തരുതെന്നും മുലായം സിംഗ് പറഞ്ഞു.
നന്നായി സംസാരിക്കാനറിയാവുന്ന മോദിയെ തളച്ചിടാനൊരു നേതാവിനെ പോലും പ്രതിപക്ഷത്തിന് കിട്ടിയില്ല. എറിയാന്‍ നല്ലൊരു ബൗളറില്ലാതെ പോയതിനാലാണ് ബീഹാര്‍ പോലൊരു സംസ്ഥാനത്ത് അവര്‍ക്ക് ഇത്ര എളുപ്പം ജയിച്ചു കയറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് രാജിവയ്ക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ആത്മഹത്യാപരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഇത് കോണ്‍ഗ്രസിനെ മാത്രമല്ല സം ഘ് പരിവാറിനെതിരെ പോരാടുന്ന എല്ലാ സാമൂഹികരാഷ്ട്രീയ ശക്തികള്‍ക്കും തിരിച്ചടിയാണ്. രാജിവയ്ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ബി.ജെ.പിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ്.
രാഹുലിന് പകരം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് വന്നാലും നിലവിലെ സ്ഥിതിയില്‍ മാറ്റം വരില്ല. പുതിയ നേതാവ് രാഹുലിന്റേയും ഗാന്ധികുടുംബത്തിന്റേയും ദാസ്യനാണെന്നാവും മോദിയും അമിത് ഷായും പ്രചരിപ്പിക്കുക. പുതിയ ആളെ പാവയാക്കി നിര്‍ത്തി രാഹുലും സോണിയയും പാര്‍ട്ടി ഭരിക്കുകയാണെന്ന് ബിജെപിക്കാര്‍ പ്രചരിപ്പിക്കും. അടുത്ത തെരഞ്ഞെടുപ്പ് വരെ അവര്‍ ഈ കളി തുടരും. എന്തിനാണ് രാഹുല്‍ എതിരാളികള്‍ക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കി കൊടുക്കുന്നതെന്നും ലാലു ചോദിച്ചു.
പലതരം സംസ്‌കാരങ്ങള്‍ ഒത്തുചേരുന്ന വലിയൊരു രാജ്യമാണ് ഇന്ത്യ. തെരഞ്ഞെടുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ സംഭവിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശക്തിയോടെ വ്യക്തമായ തന്ത്രങ്ങളോടെ, പദ്ധതികളോടെ പ്രവര്‍ത്തിക്കണം. സുഖവിശ്രമം അവസാനിപ്പിച്ച് അവര്‍ തെരുവുകളിലേക്ക് ഇറങ്ങണം. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ വേദനകളും വികാരങ്ങളും ഏറ്റെടുക്കണം. ചിത്രം മാറുക തന്നെ ചെയ്യുമെന്നും ലാലു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."