ഉച്ചകോടിക്കൊരുങ്ങി പുണ്യ നഗരി; ഇറാന്‍ പ്രധാന ചര്‍ച്ചാ വിഷയം
ജിദ്ദ: മക്ക ഉച്ചകോടിക്ക് മുന്നോടിയായി പുണ്യനഗരിയിലെ റോഡുകള്‍ അലങ്കരിക്കുന്ന ജോലികള്‍ മക്ക മുനിസിപ്പാലിറ്റിക്ക് കീഴില്‍ പുരോഗമിക്കുന്നു. റമദാന്‍ 25 മുതല്‍ 27 വരെ ദിവസങ്ങളിലാണ് ഗള്‍ഫ്, അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി. ഇതിന്റെ മുന്നോടിയായാണ് മക്കയിലെ പ്രധാന റോഡുകളും പാതകളും അലങ്കാര ബള്‍ബുകള്‍ സ്ഥാപിച്ചത്.
അതേ സമയം ഉച്ചകോടിയില്‍ ഇറാന്‍ ഭീഷണി ചെറുക്കുന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം 31നാണ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയില്‍ നടത്താനിരുന്നത്. ഭാവിക്കായി കൈകോര്‍ത്ത് എന്ന തലക്കെട്ടിലാണിത്. ഇതിനിടെയാണ് ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ അരാംകോ പമ്പിങ് സ്റ്റേഷന്‍ ആക്രമണം. യു.എ.ഇയില്‍ സഊദി കപ്പലടക്കം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇത്. ഇതോടെ ഇസ്‌ലാമിക് സമ്മിറ്റിന് മുന്നോടിയായി ഈ മാസം മുപ്പതിന് ജിസിസി രാഷ്ട്രങ്ങളുടെ അടിയന്തിര ഉച്ചകോടി വിളിച്ചു ചേര്‍ത്തു. മക്കയില്‍ നടക്കുന്ന ഈ ഉച്ചകോടിയിലേക്കുള്ള ക്ഷണക്കത്ത് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അയച്ചിട്ടുണ്ട്. ഇറാന്‍ വിഷയമാവും മുപ്പതിലെ യോഗത്തിലെ പ്രധാന അജണ്ട. എന്നാല്‍ 31ന് നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയില്‍ ഇറാന്‍ വിഷയത്തിനൊപ്പം ഫലസ്തീന്‍, സിറിയ വിഷയങ്ങളും ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചര്‍ച്ചയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."