മോദിക്ക് സ്തുതി: അബ്ദുല്ലക്കുട്ടിയുടേത് നേരത്തെ തയ്യാറാക്കിയ തിരക്കഥ: മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയാകുമെന്നും സോഷ്യല്‍ മീഡിയ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തില്‍ നരേന്ദ്ര മോദിക്ക് എ.പി അബ്ദുല്ലക്കുട്ടി സ്തുതിപാടിയത് നേരത്തെ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച്. ഒരിക്കല്‍പോലും പറഞ്ഞവാക്കുമാറ്റാനോ അതില്‍ഖേദം പ്രകടിപ്പിക്കാനോ അദ്ദേഹം തയാറായില്ലെന്നുമാത്രമല്ല ബി.ജെ.പിയിലേക്കു പോകുമോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയതുമില്ല.
മഞ്ചേശ്വരത്തു നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റുറപ്പിച്ചാണ് അബ്ദുല്ലക്കുട്ടി ഈ അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. ഇതു ശരിവെക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. പലയിടത്തും ഇത്തരത്തില്‍ വാര്‍ത്തകളും വന്നു കഴിഞ്ഞു. സോഷ്യല്‍ മീഡിയയും അതേറ്റുപിടിക്കുകയാണ്. ചാനല്‍ ചര്‍ച്ചകളിലും വലിയ വിഷയമായിരിക്കുകയാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ വിവിധ ചാനല്‍ചര്‍ച്ചകളില്‍ ഇതുസംബന്ധിച്ച് അബ്ദുല്ലക്കുട്ടിയെ ഇനി കോണ്‍ഗ്രസില്‍വേണ്ടെന്ന സൂചനയാണ് കോണ്‍ഗ്രസ് പ്രതിനിധികളും രംഗത്തെത്തിയത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചാനല്‍ ചര്‍ച്ചക്കിടെ ആവശ്യപ്പെട്ടത്. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ തന്നെ പുറത്താക്കണമെന്നും നടപടിയെടുക്കാന്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഉണ്ണിത്താന്‍ ആവര്‍ത്തിക്കുകയും ചെയ്തു.
എ.പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പറ്റി പറഞ്ഞത് കേരളത്തിലെ മഹാഭൂരിപക്ഷത്തിന്റെ മനസാക്ഷിയുടെ വാക്കുകളാണെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ അബ്ദുല്ലക്കുട്ടിയെ പ്രതിരോധിച്ചത്. ഇത്തരത്തില്‍ ബിജെപിയിലേക്ക് ആരുവന്നാലും സ്വാഗതം ചെയ്യുമെന്നും അത് സ്ഥാനമാനങ്ങള്‍ നോക്കിയാവില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
മഞ്ചേശ്വരം നിയമസഭാ സീറ്റോ അല്ലെങ്കില്‍ രാജ്യസഭാ സീറ്റോ ആണ് അബ്ദുല്ലക്കുട്ടിയുടെ ലക്ഷ്യം. കോണ്‍ഗ്രസില്‍ ഇനി രക്ഷയില്ലെന്നും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസോ കെ.പി.സി.സിയോ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന പരാതി അബ്ദുല്ലക്കുട്ടി നേരത്തെതന്നെ നേതാക്കളോട് ഉന്നയിച്ചിട്ടുണ്ട്.
കെ.സി വേണുഗോപാലുമായുള്ള അടുപ്പം വഴി കാസര്‍കോട് ലോക്‌സഭാ സീറ്റിനുവേണ്ടി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എങ്ങോ കിടക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താനുവേണ്ടി വഴിമാറേണ്ടി വന്നു.
കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നേരത്തെ മത്സരിച്ച് ജയിച്ച അബ്ദുല്ലക്കുട്ടിക്ക് പിന്നീട് സീറ്റ് നിഷേധിക്കുകയായിരുന്നു. പിന്നീട് തലശ്ശേരിയില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷം അദ്ദേഹം പ്രാദേശിക നേതാക്കളിലേക്ക് താഴ്ത്തപ്പെടുകയായിരുന്നു.
അതേ സമയം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനടക്കം അബ്ദുല്ലക്കുട്ടിയെ ന്യായീകരിക്കാനും രംഗത്തെത്തുകയും ചെയ്തു. മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്ന് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടുതല്‍ ചൊടിപ്പിച്ചത്. പ്രത്യേകിച്ച് കോണ്‍ഗ്രസ് തന്നെ ആടിയുലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ അബ്ദുല്ലക്കുട്ടിയുടെ അഭിപ്രായ പ്രകടനം തെറ്റായ സന്ദേശം തന്നെയാണ് നല്‍കുക.
സ്വച്ച് ഭാരത് സ്‌കീമില്‍ 9.16കോടി കുടുംബങ്ങള്‍ക്ക് ശുചിമുറികള്‍ നിര്‍മിച്ചു നല്‍കിയതും സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കിയതും മോദിയുടെ നേട്ടമായി അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാണിക്കുന്നു.
സ്മാര്‍ട്ട് സിറ്റികളും ബുള്ളന്‍ ട്രെയിന്‍ ഉള്‍പ്പെടെ നിരവധിസ്വപ്ന പദ്ധതികള്‍ രാഷ്ടീയ അജണ്ടയില്‍ കൊണ്ടുവന്നത് കാണാതെ പോകരുതെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 10 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• an hour agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 2 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി