വെറ്ററിനറി സബ് സെന്ററുകളില്‍ വാക്സിനുകള്‍ ലഭ്യമാക്കണം
കണ്ണൂര്‍: വെറ്ററിനറി സബ് സെന്ററുകളില്‍ മുഴുവന്‍ സമയവും പേവിഷ പ്രതിരോധ വാക്സിനുകള്‍ ലഭ്യമാക്കണമെന്ന് കേരള ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടേര്‍സ് യൂനിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ പ്രമോഷന് 1:1:1 എന്ന അനുപാതത്തിലാക്കുക, കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യാനുള്ള ചുമതല നല്‍കുക, നാടന്‍ കന്നുകാലി, ആടുകള്‍ എന്നിവയുടെ ബീജമാത്രകള്‍ ഉപകേന്ദ്രങ്ങളില്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ സമ്മേളനം മുന്നോട്ടുവച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എസ് അനില്‍ അധ്യക്ഷനായി. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകയായി തെരഞ്ഞെടുത്ത ലക്ഷ്മി ഇടിയംകുന്നേലിനെ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ.ടി.വി ഉണ്ണികൃഷ്ണന് ആദരിച്ചു. സി.പി സന്തോഷ് കുമാര്‍, സി.പി മുരളി, ടി.യു പ്രേമദാസന്, സി. ഗിരീശന് സംസാരിച്ചു. ഭാരവാഹികളായി സി.എസ് അനിലന്‍ (പ്രസിഡന്റ്), കെ.എം മനീഷ് മോഹന്‍ (സെക്രട്ടറി), കെ.ടി റഷീദ് (ട്രഷറര്‍) തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."