അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണം; സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 42 പേര് കൊല്ലപ്പെട്ടു
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ സുരക്ഷാ സൈനികര്‍ ഉള്‍പ്പെടെ 42 പേര് കൊല്ലപ്പെട്ടു. കുന്ദുസ് പ്രവിശ്യയിലെ ദശ്തി ആര്‍ച്ചി ജില്ലയില്‍ ചെക്ക് പോയിന്റിന് നേരെ നടന്ന ആക്രമണത്തില്‍ 13 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും 15 പേര്‍ക്ക് പരുക്കേറ്റുവെന്നും പ്രവിശ്യ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസുഫ് അയ്യൂബി പറഞ്ഞു. ഞായറാഴ്ച രാത്രി മുതലാണ് ഇവിടെ ആക്രമണം തുടങ്ങിയത്.
കംയാമ്പ് ജില്ലയില്‍ താലിബാന് നടത്തിയ വ്യത്യസ്ത ആക്രമണളില്‍ എട്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ഇവിടെ ശക്തമായ പോരാട്ടം നടക്കുകയാണ്. ഏഴ് താലിബാന്‍കാര്‍ കൊല്ലപ്പെട്ടെന്നും എട്ടുപേര്‍ക്ക് പരുക്കേറ്റെന്നും പ്രവിശ്യാ പൊലിസ് തലവന്‍ ഫാഖിര്‍ മുഹമ്മദ് പറഞ്ഞു.
ദേര സഫ് ജില്ലയില്‍ 14 പ്രദേശിക പൊലിസുകാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് പ്രവിശ്യ വക്താവ് സെദിഖ് അസീസ് പറഞ്ഞു. സാരി പോള്‍ പ്രവിശ്യയിലെ ചെക്ക് പോയിന്റില്‍ നടന്ന ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. കുന്ദുസ്,ജ്വസ്ജാന് ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."