യു.എസ് സുപ്രിംകോടതി ജഡ്ജിയായി എമി കോണി ബാരറ്റിന്റെ നിയമനം; ജുഡീഷ്യറി കമ്മിറ്റി വോട്ടെടുപ്പ് ഒക്ടോബര്‍ 22ന്
വാഷിംഗ്ടണ്‍ ഡിസി: ഡോണള്‍ഡ് ട്രംപ് സുപ്രിം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത എമി കോണി ബാരറ്റിന്റെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ ഹിയറിംഗ് പൂര്‍ത്തിയായി. ഒക്ടോബര്‍ 12, 13, 14, 15 തീയതികളിലായി ജുഡീഷ്യറി കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും ഡമോക്രാറ്റിക് സെനറ്റര്‍മാരും മാറിമാറി ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും നിര്‍ഭയമായി അതിനെ നേരിട്ടത് ഇരുപക്ഷക്കാരെയും അദ്ഭുതപ്പെടുത്തി.
സുപ്രിം കോടതിയുടെ മുന്നില്‍ തീരുമാനമാകാതെ നിലനില്‍ക്കുന്ന ഒബാമ കെയര്‍, ഗര്‍ഭചഛിദ്രം, ഇമിഗ്രേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ നിലവിലുള്ള ഭരണഘടനാടിസ്ഥാനത്തില്‍ തീരുമാനമുണ്ടാകുമെന്നും അതില്‍ തന്റെ വ്യക്തി താല്പര്യങ്ങള്‍ ഒരിക്കലും പ്രതിഫിലിക്കുകയോ, സ്വാധീനം ചെലുത്തുകയോ ഇല്ലെന്ന് എമി വ്യക്തമാക്കി.
എമിയോടുള്ള എതിര്‍പ്പിനേക്കാള്‍ പ്രസിഡന്റ് ട്രംപിന്റെ നോമിനിയായതിലുള്ള എതിര്‍പ്പാണ് ഡമോക്രാറ്റുകളെ പലപ്പോഴും പ്രകോപിപ്പിച്ചത്. ജുഡീഷറി കമ്മിറ്റിയുടെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ അവസാനദിവസം കൊണ്ടുവന്ന പ്രമേയം കമ്മിറ്റി വോട്ടിനിട്ട് തള്ളുകയായിരുന്നു.
22 അംഗ ജുഡീഷറി കമ്മിറ്റിയില്‍ 12 റിപ്പബ്ലിക്കനും 10 ഡമോക്രാറ്റുകളുമാണ്. പത്തു ഡമോക്രാറ്റുകളും ബഹിഷ്‌കരിച്ചാലും ഒക്ടോബര്‍ 22ന് ജുഡീഷറി കമ്മിറ്റി എമിയുടെ നോമിനേഷന്‍ അംഗീകരിച്ച് സെനറ്റിന്റെ അവസാന തീരുമാനത്തിനായി സമര്‍പ്പിക്കും. 53 അംഗങ്ങളുടെ പിന്‍ബലമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇവരുടെ നോമിനേഷന്‍ അംഗീകരിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ 23നാണ് സെനറ്റ് വോട്ടെടുപ്പ്.
എമിയുടെ നോമിനേഷന്‍ അംഗീകരിച്ചാല്‍ അതു നവംബര്‍ മൂന്നിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന് ഡമോക്രാറ്റുകള്‍ ഭയപ്പെടുന്നു. എമിയുടെ ജുഡീഷറിയിലെ ക്ലീന്‍ ഇമേജില്‍ അമേരിക്കന്‍ ജനത അഭിമാനിക്കുന്നുണ്ട്. ആജീവനാന്തം തുടരാവുന്നതാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."