വംശീയ, തീവ്രവാദ, വിദ്വേഷ പ്രചാരണം ശക്തമായി എതിര്‍ക്കണം; സല്‍മാന്‍ രാജാവ്
മക്ക: വംശീയ, തീവ്രവാദ, വിദ്വേഷ പ്രചാരണം ശക്തമായി എതിര്‍ക്കപ്പെടണമെന്ന് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ആവശ്യപ്പെട്ടു. മക്കയില്‍ നടന്ന മുസ്ലിം വേള്‍ഡ് ലീഗിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം ആവശ്യപ്പെട്ടത്. തീവ്രവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടമാണ് സഊദി അറേബ്യ നടത്തി വരുന്നതെന്നും വംശീയ, വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്നും രാജാവ് ആവശ്യപ്പെട്ടു. ലോകത്തെ എല്ലാ തീവ്രവാദ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും പ്രത്യയശാസ്ത്രം, ദൃഢനിശ്ചയം എന്നിവ കൈമുതലാക്കി സഊദി അറേബ്യ ശക്തമായിഎതിര്‍ക്കുന്നു. അന്താരാഷ്ട്രതലത്തില്‍ തന്നെ സമാധാനവും സഹനവും ഊട്ടിയുറപ്പിക്കാന്‍ സഊദി അറേബ്യ പ്രതിജ്ഞാ ബദ്ധമാണെന്നും അത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് രാജാവിന്റെ പ്രസംഗം സമ്മേളനത്തില്‍ വായിച്ചത്.
ഏതു സ്രോതസ്സില്‍നിന്നുമുള്ള വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിനുള്ള സഊദിയുടെ ക്ഷണം ഞങ്ങള്‍ ആവര്‍ത്തിക്കുന്നു. ലോകം ഇന്നുകേഴുന്നത് നല്ലൊരു റോള്‍ മോഡലിനാണയാണ്. മുസ്ലിം സഹോദരന്മാര്‍ ലോകത്തിനു നല്ല സന്ദേശം പ്രചരിപ്പിച്ചാല്‍ അത് ഏറ്റവും സഹായകരമാകും.
വിവേകത്തിന്റെ യുക്തിയുടെയും ശബ്ദത്തിന് എല്ലാവരും ചെവികൊടുക്കുകയും സഹിഷ്ണുതയുടെയും മിതവാദത്തിന്റെയും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും അനുരഞ്ജന സംസ്‌കാരം ശക്തമാക്കുകയും വേണം. മാനവകുലത്തിന് നന്മകള്‍ പ്രചരിപ്പിക്കുന്ന, മുസ്ലിംകള്‍ കാഴ്ചവയ്ക്കുന്ന മികച്ച മാതൃകകള്‍ ലോകത്തിന് ആവശ്യമാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ നാല് ദിവസത്തെ സമ്മേളനമാണ് മക്കയില്‍ ചേരുന്നത്. മക്ക ആസ്ഥാനമായുള്ള മുസ്‌ലിം വേള്‍ഡ് ലീഗ് സമ്മേളനത്തില്‍ വിവിധ മുസ്ലിം രാജ്യങ്ങളിലെ പണ്ഡിതര്‍, വിശിഷ്ടവ്യക്തികള്‍, ചിന്തകര്‍ എന്നിവരാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."