കല്ല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുന:സംഘടിപ്പിച്ചു
കല്ല്യാശ്ശേരി: ആറു മാസമായി പ്രവര്‍ത്തനമില്ലാതിരുന്ന കല്യാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനിയുമായി കല്യാശ്ശേരി ഹാജിമൊട്ടയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്നപരിഹാരമായത്. 2016 ഒക്ടോബര്‍ 28ന് കല്യാശ്ശേരിയില്‍ സി.പി.എം ഭീഷണിയെ തുടര്‍ന്ന് ആയുര്‍വേദ ക്ലിനിക് നിര്‍ത്തേണ്ടി വന്ന ഡോ. നിത പി. നമ്പ്യാരുടെ വീടിനു സമീപം കെ.പി.സി.സി നിര്‍മിച്ചു നല്കിയ ആയുര്‍വേദ ക്ലിനിക് കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നത്തെ തുടര്‍ന്നാണ് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ചത്. 2016 ഒക്ടോബര്‍ 27ന് രാജി വെച്ചപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന 11 അംഗ കമ്മിറ്റിയിലെ കൂനത്തറ മോഹനന് പ്രസിഡന്റായും പി.കെ ശ്രീകുമാര്‍ സെക്രട്ടറിയായിട്ടുമുള്ള കമ്മിറ്റി പ്രവര്‍ത്തനം തുടരും. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഉദ്ഘാടനത്തിനെത്തിയ മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ തടയുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം അതില്‍ നിന്ന് പിന്മാറുകയും 11 അംഗ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം കൂട്ടരാജി നല്കി പരിപാടി ബഹിഷ്കരിക്കുകയും ചെയ്യുകയായിരുന്നു. പുതിയ കമ്മിറ്റി വന്നതോടെ മെമ്പര്‍ഷിപ്പ് വിതരണം നടത്താനും പുതിയ കണ്വന്ഷന് വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."