കുഞ്ഞാമിന വധം: പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി
ശ്രികണ്ഠപുരം: ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ മെരടന്‍ കുഞ്ഞാമിന വധത്തിലെ പ്രതികളെ പിടികൂടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഇതു സംബന്ധിച്ച് കെ.സി ജോസഫ് എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷം മുന്‍പാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താമസസ്ഥലത്ത് കുത്തേറ്റ നിലയില്‍ കാണപ്പെട്ട കുഞ്ഞാമിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇരിക്കൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ മുറിവാണ് മരണകാരണമായി പറയുന്നത്. അന്വേഷണത്തില്‍ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് പ്രതികളെന്ന് തെളിഞ്ഞിരുന്നു. ഇവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും പൊലിസിന്റ ഗുരുതര വീഴ്ചയാണിതെന്നും ഉടന്‍ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു. പ്രതികളെക്കുറിച്ച് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തിയിരുന്നെന്നും ബാംഗ്ലൂരിലെ ഒരു ലോഡ്ജില്‍ പ്രതികള്‍ താമസിച്ചതായി രജിസ്റ്ററിലും സി.സി.ടി.വിയിലും തെളിഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ മുഴുവന്‍ പൊലിസ് സ്റ്റേഷനിലും ഇതര സംസ്ഥാനങ്ങളിലും ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും. പ്രതികളുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച് അന്വേഷണം ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."