യുവേഫ നാഷന്‍സ് ലീഗ്: ഫ്രാന്‍സിന് ജയം
പാരിസ്: യുവേഫ നാഷന്‍സ് ലീഗ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന് ജയം. നെതര്‍ലന്റിനെ 2-1 എന്ന സ്‌കോറിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്.
ഫ്രാന്‍സിന് വേണ്ടി കിലിയന്‍ എംബാപ്പെ 14-ാം മിനുട്ടില്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. 75-ാം മിനുട്ടില്‍ ഒലിവര്‍ ജിറൂദിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. നെതര്‍ലന്റിനായി റിയാന്‍ ബാബേല്‍ 67-ാം മിനുട്ടില്‍ ഗോള്‍ നേടി.
ഗ്രൂപ്പ് എ യിലെ മറ്റു മത്സരങ്ങളില്‍ ഉക്രൈന്‍ എതിരില്ലാത്ത ഒരു ഗോളിന് സ്‌ലോവാക്യയെ തകര്‍ത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഡെന്‍മാര്‍ക്ക് വെയില്‍സിനെ പരാജയപ്പെടുത്തി. ബള്‍ഗേറിയയും നോര്‍വെയും തമ്മിലുള്ള മത്സരത്തില്‍ 1-0 എന്ന സ്‌കോറിന് ബള്‍ഗേറിയ ജയിച്ചു.
സ്‌ലോവേനിയക്കെതിരേ സൈപ്രസ് 2-1 സ്‌കോറിന് ജയിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ജോര്‍ജിയ ലാത്വിയയെ തോല്‍പിച്ചു. 2-0 എന്ന സ്‌കോറിന് മാസിഡോണിയ അര്‍മീനിയയെ പരാജയപ്പെടുത്തി. ലിച്ചന്‍സ്റ്റൈന്‍ രണ്ട് ഗോളിന് ജിബ്രാള്‍ട്ടറിനെ പരാജയപ്പെടുത്തി. നിലവില്‍ നാലു പോയിന്റുമായി ഫ്രാന്‍സാണ് ലീഗ് വണ്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ആദ്യ കളിയിലെ സമനിലയില്‍ ലഭിച്ച ഒരു പോയിന്റുമായി ജര്‍മനി പട്ടികയില്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഗ്രൂപ്പ് രണ്ടില്‍ മൂന്ന് പോയിന്റുമായി സ്വിറ്റ്‌സര്‍ലന്റും ഗ്രൂപ്പ് മൂന്നില്‍ ഒരു പോയിന്റുമായി പോളണ്ടും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. നാലാം ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി സ്‌പെയിനാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഇന്ന് രാത്രി 12.15ന് ഐസ്‌ലന്റും ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയും ഫ്രാന്‍സും തമ്മിലാണ് മത്സരം. മറ്റു മത്സരങ്ങളില്‍ ആസ്ട്രിയ-ബോസ്‌നിയ, ഫിന്‍ലന്‍ഡ്-എസ്‌റ്റോണിയ, ഹംങ്കറി-ഗ്രീസ്, മള്‍ഡോവ-ബലാറസ്, സാന്‍മാരിനോ-ലക്‌സംബര്‍ഗ് എന്നിവര്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."